ആദ്യ ഇന്ത്യൻ പ്രോപ്പർട്ടി ഷോ ‘മാക്സ്പോ എക്സിബിഷൻ’ ഇന്നും നാളെയും റിയാദിൽ
text_fieldsറിയാദ്: ആദ്യ ഇന്ത്യൻ പ്രോപ്പർട്ടി ഷോ ‘മാക്സ്പോ എക്സിബിഷൻ’ ഇന്നും നാളെയും (വെള്ളി, ശനി) റിയാദിൽ നടക്കും. ഒരു ദശാബ്ദത്തിലേറെയായി ലോകമെമ്പാടും വ്യാപാര പ്രദർശനങ്ങളും ബിസിനസ് സംരംഭങ്ങളും ആശയപരമായി രൂപപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന മാക്സ്പോ എക്സിബിഷൻ റിയാദിൽ ഏറ്റവും വലിയ പ്രോപ്പർട്ടി ഷോയാണ് ഒരുക്കുന്നത്. റിയാദ് അൽ ഖസ്റിലെ 'ഹോളിഡേ ഇൻ' ഹോട്ടലിലാണ് പരിപാടി.
ഇന്ത്യയിലെ പ്രമുഖരായ ഡെവലപ്പർമാരിൽ നിന്നുള്ള മികച്ച നിർമിതികൾ നേടാൻ പ്രവാസികൾക്ക് ലഭിക്കുന്ന ഏറ്റവും ശരിയായ അവസരമായിരിക്കും പ്രോപ്പർട്ടി ഷോയെന്ന് മാക്സ്പോ സ്ഥാപകനും ചെയർമാനുമായ എം.ഐ സെയ്ത് പറഞ്ഞു. മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഗുജറാത്ത്, പുണെ, ഉത്തർപ്രദേശ് നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 40ഓളം ബിൽഡർമാരെ കൂടാതെ കേരളത്തിൽനിന്നുള്ള പ്രമുഖ ബിൽഡർമാരും പ്രോപ്പർട്ടി ഷോയിൽ അണിനിരക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ മുൻനിര ബിൽഡർമാർ അവരുടെ നിർമിതികളുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും. 30 ലക്ഷം രൂപ മുതലുള്ള ഫ്ലാറ്റുകൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. കൂടാതെ ഇന്ത്യയിലുടനീളമുള്ള പ്ലോട്ടുകൾ, വില്ലകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണിയും ഒരുക്കും.
ഡെവലപ്പർമായുള്ള കൂടിക്കാഴ്ചയിലൂടെ അറിവ് നേടാനും തദടിസ്ഥാനത്തിൽ സ്വപ്നഭവനം കരസ്ഥമാക്കാനും പ്രവാസികളെ സഹായിക്കുന്നതാണ് ഇന്ത്യാ പ്രോപ്പർട്ടി ഷോയെന്ന് സെയ്ത് വ്യക്തമാക്കി. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗം ഇപ്പോൾ ശക്തമായി മുന്നേറുന്നുവെന്നത് ശ്രദ്ധേയമാണെന്നും നിലവിലെ രൂപയുടെ മൂല്യം എൻ.ആർ.ഐകൾക്ക് അനുകൂലമായതിനാൽ ഈ രംഗത്ത് നിക്ഷേപിക്കുന്നത് വളരെ യുക്തിസഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ബിസിനസ് നിക്ഷേപം വർധിപ്പിക്കാൻ അവസരം തേടുന്നവർക്ക് ഇത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദർശകർക്കും സന്ദർശകർക്കും ശരിയായ മൂല്യം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രദർശകർക്ക് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരാനും ഉപഭോക്താക്കളുമായി സജീവമായ രീതിയിൽ ഇടപഴകാനും മാക്സ്പോ അവസരം നൽകും. ഇതിനായി ചിട്ടയാർന്ന മീഡിയ, ഡിജിറ്റൽ കാമ്പയിനുകൾ നടപ്പാക്കും. മുൻവർഷങ്ങളിൽ സംഘടിപ്പിച്ച പ്രദർശനങ്ങളിലൂടെ സഹകാരികൾക്കും ബിസിനസ് പങ്കാളികൾക്കും നിക്ഷേപങ്ങളിൽ മികച്ച വരുമാനം ഉറപ്പാക്കുന്നതിൽ തങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദാംശങ്ങൾക്ക് www.maxpo.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.