ഐ.സി.എഫിന്റെ ആദ്യ ഗഡു സഹായം
text_fieldsറിയാദ്: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സൗദിയിൽനിന്ന് സഹായം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള അൽ ഖൂദ്സ് ഉംറ സർവിസ് അഞ്ചു ലക്ഷം രൂപ കൈമാറി.
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളും പ്രാഥമിക ചികിത്സക്ക് ആവശ്യമായ മരുന്നുകളും വാങ്ങിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് കൈമാറിയത്. വയനാട് സാന്ത്വനം സെൻറർ മുഖേനെയാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ ആലോചനയുണ്ടെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.