റിയാദിൽനിന്ന് സൗദി എയർലൈൻസിെൻറ ആദ്യ ചാർേട്ടർഡ് വിമാനം കണ്ണൂരിലിറങ്ങി
text_fieldsറിയാദ്: റിയാദിൽ നിന്നും സൗദി എയർലൈൻസിെൻറ ആദ്യ ചാർട്ടേർഡ് വിമാനം കണ്ണൂരിൽ പറന്നിറങ്ങി. റിയാദ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടുചെയ്ത വിമാനമാണ് രണ്ടു സ്െട്രച്ചർ രോഗികൾ ഉൾപ്പെടെ 230 യാത്രക്കാരുമായി കണ്ണൂരിലെത്തിയത്. സൗദി എയർലൈൻസ് വിമാനത്തിൽ ആദ്യമായിട്ടാണ് രണ്ടു സ്ട്രെച്ചർ രോഗികളെ യാത്ര ചെയ്യിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. വിമാന കമ്പനിയുടെ പ്രത്യേക അനുമതി ഇതിന് ലഭിച്ചിരുന്നു.
അപകടത്തിൽപെട്ട് രണ്ടുമാസത്തോളം ആശുപത്രികളിൽ കഴിഞ്ഞിരുന്ന രണ്ടുപേർക്കാണ് ഈ വിമാനത്തിൽ നാടണയാൻ കഴിഞ്ഞത്. പല വിമാനകമ്പനികളുടെയും അനുമതി ലഭിക്കാതെ ഇവരുടെ യാത്ര അനിശ്ചിതമായി തുടരുകയായിരുന്നു. വീൽചെയർ രോഗികളും ഗർഭിണികളും അടങ്ങുന്ന യാത്രക്കാരായിരുന്നു അധികവും.
റിയാദ് തളിപ്പറമ്പ് മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കണ്ടക്കൈ, പി.ടി.പി. മുക്താർ, ഹുസൈൻ കുപ്പം, ബുഷർ തളിപ്പറമ്പ്, റഫീഖ് മങ്കട, സിദ്ദിഖ് തൂവൂർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.