Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനയതന്ത്രബന്ധം...

നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം തായ്​ലൻഡിൽനിന്നുള്ള​ ആദ്യ ഉംറ സംഘമെത്തി

text_fields
bookmark_border
നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ശേഷം തായ്​ലൻഡിൽനിന്നുള്ള​ ആദ്യ ഉംറ സംഘമെത്തി
cancel
camera_alt

തായ്​ലൻറിൽ നിന്ന്​ ആദ്യം ഉംറ സംഘം ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ

ജിദ്ദ: സൗദി അറേബ്യയും തായ്​ലൻഡും നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ച ശേഷമുള്ള ആദ്യ ഉംറ തീർഥാടകരുടെ സംഘമെത്തി. 32 വർഷത്തെ ഇടവേളക്ക്​​ ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം പൂർണമായി പുനസ്ഥാപിക്കപ്പെട്ടത്​ ഈ വർഷം ജനുവരി 25, 26 തീയതികിൽ തായ്​ലൻഡ്​​ പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനത്തോടെയാണ്​​.

അതിന്​ ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസ്​ പുനരാരംഭിച്ചത്​ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതോടെ ഉംറ സർവിസിനും തുടക്കമായി. അതിൻപ്രകാരമുള്ള ആദ്യ തീർഥാടക സംഘമാണ്​ വ്യാഴാഴ്​ച രാവിലെ സൗദി എയർലൈൻസിൽ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയത്​​. തീർഥാടകരെ ഹജ്ജ്​, ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും റോസാപ്പൂക്കൾ നൽകി വരവേറ്റു. തായ്​ലൻഡിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകരെ സ്വീകരിക്കുകയും അവർക്ക്​ വേണ്ട സേവനം നൽകുകയും ചെയ്​തതായി ഹജ്ജ്​ ഉംറ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.


സൗദി അറേബ്യയും തായ്‌ലൻഡും തമ്മിലുള്ള നയതന്ത്രബന്ധം പൂർണമായി പുനഃസ്ഥാപിച്ചതിന്‍റെ ഫലമാണ്​ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകളുടെ പുനരാരംഭമെന്നും അത്​ ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ നേരിട്ട്​ സൗദിയിലെത്തിച്ചേരാൻ സഹായമാകുകയാണെന്നും ഹജ്ജ്​ ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. തീർഥാടകർ മദീനയിലേക്കാണ്​ ആദ്യം പോകുക. അവിടെ കുറച്ച്​ ദിവസങ്ങൾ ചെലവഴിച്ച ശേഷം ഉംറ നിർവഹിക്കാൻ മക്കയിലേക്ക് തിരിക്കും. ഹോട്ടൽ, ഗതാഗത, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahThailandSaudi Arabia
News Summary - first Umrah delegation arrived from Thailand after the resumption of diplomatic relations
Next Story