Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​രോ​ധി​ത മേ​ഖ​ല​യി​ൽ...

നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം: നാ​ല്​ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം: നാ​ല്​ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

നി​രോ​ധി​ത മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന്​ അ​റ​സ്​​റ്റി​ലാ​യ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​ർ

ജി​സാ​ൻ: നി​രോ​ധി​ത മേ​ഖ​ല​യി​ൽ മീ​ൻ പി​ടി​ച്ച നാ​ലു പേ​രെ സൗ​ദി കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. ജി​സാ​ൻ ബെ​യ്​​ഷ് സെ​ക്ട​റി​ലെ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​മു​ദ്ര മേ​ഖ​ല​യി​ലെ നി​രോ​ധി​ത പ്ര​ദേ​ശ​ത്ത് മീ​ൻ പി​ടി​ത്തം ന​ട​ത്തി​യ ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രാ​യ നാ​ലു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​രോ​ധി​ത പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക, പെ​ർ​മി​റ്റ് സൈ​റ്റു​ക​ൾ ലം​ഘി​ക്കു​ക, പി​ടി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത മ​ത്സ്യം വേ​ട്ട​യാ​ടു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് മേ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി റ​ഫ​ർ ചെ​യ്യു​മെ​ന്ന് അ​തി​ർ​ത്തി സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​ന്‍റെ സ​മു​ദ്ര മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്തെ​ങ്ങും ന​ട​ക്കു​ന്ന​ത്.

കു​റ്റം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജീ​വ​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും രാ​ജ്യ​ത്തി​െൻറ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ 994, 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും അ​റി​യി​ക്ക​ണ​മെ​ന്നും കോ​സ്​​റ്റ്​ ഗാ​ർ​ഡ് വി​ഭാ​ഗം രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingSaudi ArabiaRestricted Area
News Summary - Fishing in restricted areas four people arrested
Next Story