ബഹ്റൈനിലേക്കുള്ള അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ഫീസിൽ ഇളവ്
text_fieldsദമ്മാം: സൗദിയിൽനിന്നു ബഹ്റൈനിലേക്ക് റോഡ് മാർഗം പോകുന്ന അഞ്ചു വിഭാഗം യാത്രക്കാർക്ക് കോവിഡിനുള്ള പി.സി.ആർ ലബോറട്ടറി ടെസ്റ്റ് ഫീസിൽ കിങ് ഫഹദ് കോസ്വേ അതോറിറ്റി (കെ.എഫ്.സി.എ) ഇളവ് നൽകി.
അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബവും, ഔദ്യോഗിക ദൗത്യം കഴിഞ്ഞ് മടങ്ങുന്നവർ, വിദേശ സൈനികരും അവരുടെ കുടുംബങ്ങളും, ആരോഗ്യ മന്ത്രാലയത്തിെൻറയും അവരുടെ കൂട്ടാളികളുടെയും ചെലവിൽ ചികിത്സ കഴിഞ്ഞു മടങ്ങുന്നവർ, ബഹ്റൈനിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്കാണ് ഇളവ്. ബഹ്റൈൻ പൗരന്മാർക്കും സൗദി അറേബ്യയിൽനിന്നുള്ള യാത്രക്കാർക്കും ബഹ്റൈനിൽ പ്രവേശിക്കുന്നതിനുള്ള ആരോഗ്യ നടപടിക്രമം സംബന്ധിച്ച നിർദേശം അതോറിറ്റി ഓർമപ്പെടുത്തി.
ബഹ്റൈനിൽ എത്തുന്നതിനുമുമ്പ് പി.സി.ആർ പരിശോധന നടത്തി കോവിഡിൽനിന്ന് മുക്തരാണെന്ന് സ്ഥിരീകരിക്കണം. പരിശോധനഫലത്തിന് 72 മണിക്കൂർ വരെ സാധുതയുണ്ടാകും. ഇതില്ലാത്തവർ 400 റിയാൽ ചെലവിൽ കോസ്വേയുടെ നിശ്ചിത സ്ഥലത്ത് പരിശോധനക്കു വിധേയമാകണം. പണമായോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഫീസ് നൽകാമെന്നും കെ.എഫ്.സി.എ പറഞ്ഞു. ബഹ്റൈനിലെയോ അല്ലെങ്കിൽ ബഹ്റൈൻ അംഗീകാരമുള്ള സൗദി ലേബാറട്ടറികളോ നൽകുന്ന യഥാർഥ പി.സി.ആർ സർട്ടിഫിക്കറ്റുകളും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.