അഞ്ച് ബാഡ്മിൻറൺ കോർട്ടുകൾകൂടി തുറന്നു
text_fieldsറിയാദ്: റിയാദിലെ കെ.എം.സി.സി പ്രവർത്തകരുടെ കൂട്ടായ്മയിൽ എക്സിറ്റ് -18ൽ പ്രവർത്തിക്കുന്ന ഗ്രീൻ ക്ലബ് റിക്രിയേഷൻ ഹൗസിൽ പുതുതായി നിർമിച്ച അഞ്ച് ബാഡ്മിൻറൺ കോർട്ടുകളുടെ ഉദ്ഘാടനം സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട് നിർവഹിച്ചു.
സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ ഒരുകൂട്ടം പ്രവർത്തകരാണ് ഈ നവസംരംഭത്തിെൻറ അണിയറ ശിൽപികൾ. ആറ് കോർട്ടുകൾ കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയിരുന്നു. ഇപ്പോൾ ആകെ 11 കോർട്ടുകളായി.
ഗ്രീൻ ക്ലബ് ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാസ്റ്റർ, യു.പി. മുസ്തഫ, വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവൂർ, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം, അക്ബർ വേങ്ങാട്, ഷംനാദ് കരുനാഗപ്പള്ളി, ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ്, നൗഷാദ് ആലുവ, സിദ്ദീഖ് കല്ലുപറമ്പൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഗ്രീൻ ക്ലബ് സെക്രട്ടറി അബ്ദുറഹ്മാൻ ഫറോക്ക് സ്വാഗതവും കൺവീനർ ജസീല മൂസ നന്ദിയും പറഞ്ഞു.
മുഹമ്മദ് കണ്ടകൈ, റിയാസ് കുറ്റ്യാടി ഷംസു പെരുമ്പട്ട, മുസ്തഫ വേളൂരാൻ, ഉസ്മാൻ പരീദ്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, അബൂബക്കർ, മൻസൂർ അലി, ഷാഹിദ് അറക്കൽ, മുജീബ് പൂക്കോട്ടൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.