അബ്ഷീർ പോർട്ടലിൽ അഞ്ച് പുതിയ സേവനങ്ങൾ; ബധിരർക്കായി നവീകരിച്ച പ്രത്യേക പതിപ്പും തയ്യാറായി
text_fieldsയാംബു: സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിന്‍റെ ഓൺലൈൻ സർവീസ് പോർട്ടലായ അബ്ഷീറിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ സേവനങ്ങൾ സുഗമമാക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ ആപ്ലിക്കേഷനിലൂടെ നൽകുന്ന ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ തുടർച്ചയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
യോഗ്യതകൾ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷ നൽകൽ, ഇംഗ്ലീഷ് പേര് തിരുത്തൽ, സോഷ്യൽ സ്റ്റാറ്റസ് ഭേദഗതി, മാതാവുമായി കുട്ടികളുടെ സിവിൽ റെക്കോർഡുകൾ ബന്ധിപ്പിക്കൽ, പരിഷ്‌കരിച്ച പതിപ്പ് പ്രയോജനപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നീ സേവനങ്ങളാണ് അബ്ഷീറിൽ പുതിയതായി അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്.
ബധിരർക്കും കേൾവിക്കുറവുള്ളവർക്കും വേണ്ടിയുള്ള അബ്ഷീർ സേവനത്തിന്‍റെ നവീകരിച്ച പതിപ്പും പുറത്തിറക്കി. പുതിയ സംവിധാനത്തിൽ യൂണിഫൈഡ് വിഷ്വൽ കോൾ സെന്‍ററിലെ സാങ്കേതിക വിദഗ്‌ധരുമായി ബധിരരായ ഗുണഭോക്താവിന് ക്യു.ആർ കോഡ് ഉപയോഗിച്ച് ആശയവിനിമയം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.