സൗദി അറേബ്യൻ എയർലൈൻസിന് പഞ്ചനക്ഷത്ര റേറ്റിങ്
text_fieldsജിദ്ദ: പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന അന്തർദേശീയ സർക്കാറിതര സംഘടനയായ അപെക്സ് നടത്തിയ മൂല്യനിർണയത്തിൽ സൗദി അറേബ്യൻ എയർലൈൻസിന് (സൗദിയ) പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. ലോകമെമ്പാടുമുള്ള 600 വിമാന കമ്പനികളിലെ 10 ലക്ഷത്തിലധികം യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സൗദിയക്ക് ഈ ബഹുമതി.
സൗദിയ നടപ്പാക്കിയ സമഗ്ര പരിവർത്തന പദ്ധതി, മാനവ വിഭവശേഷി രംഗത്തെ പരിശീലനം, വ്യോമസേന രംഗത്തും സേവനരംഗത്തുമുള്ള വികസനം, ഇതിനെല്ലാം പുറമെ നിരവധി നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചത് തുടങ്ങിയവയെല്ലാം യാത്രക്കാരുടെ വോട്ടുകളിൽ ക്രിയാത്മകമായി പ്രതിഫലിച്ചുവെന്ന് ഗതാഗത മന്ത്രിയും സൗദിയ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽജാസർ പറഞ്ഞു.
ഗതാഗത മേഖലയുടെ വിപുലീകരണത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയുടെ ഫലം കൊണ്ടു കൂടിയാണ് സൗദിയ ഈ നേട്ടമുണ്ടാക്കിയതെന്നും അൽജാസർ കൂട്ടിച്ചേർത്തു. വിമാനത്തിനകത്തുള്ള വിനോദ, ഡിജിറ്റൽ സംവിധാനങ്ങളിൽ സൗദിയ ഈയിടെയായി ഉന്നത നിലവാരത്തോടെ മാറ്റം വരുത്തിയിരുന്നു. സീറ്റുകളെല്ലാം അപ്ഡേറ്റ് ചെയ്യുകയും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.