അഞ്ചു കൊല്ലത്തെ ജയിൽ വാസത്തിനൊടുവിൽ മലയാളി നാടണഞ്ഞു
text_fieldsറിയാദ്: നിയമക്കുരുക്കിൽപെട്ട് അഞ്ചു വർഷം ജയിൽശിക്ഷ അനുഭവിച്ചശേഷം മലയാളി ഒടുവിൽ നാടണഞ്ഞു. കൊല്ലം ജില്ലയിൽ കിളികൊല്ലൂർ കന്നിമേൽ ചേരി കൈപ്പുഴ വീട്ടിൽ മാഹീൻ-ലൈല ബീവി ദമ്പതികളുടെ മകൻ ഷാനവാസാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ വഴി നാട്ടിലെത്തിയത്. അഞ്ചര വർഷം മുമ്പാണ് ഷാനവാസ് തൊഴിൽ തേടി റിയാദിലെത്തിയത്. പെട്രോൾ പമ്പിൽ ജോലി ചെയ്തുവരവെ സാമ്പത്തിക ക്രമക്കേടിെൻറ പേരിലാണ് സ്പോൺസർ ജയിലിലാക്കുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന യഥാർഥ പ്രതികൾ നാട്ടിലേക്ക് മുങ്ങുകയും നവാഗതനായ ഷാനവാസ് പിടിയിലാവുകയുമായിരുന്നു. നീണ്ട വിചാരണക്കും ജയിൽ ശിക്ഷക്കും ശേഷം പൊതുമാപ്പിൽ പുറത്തിറങ്ങുന്നതിനുള്ളിൽ നിരവധി നിയമപ്രശ്നങ്ങൾ നേരിടേണ്ടിവന്നു. നാട്ടിൽനിന്ന് കുടുംബാംഗങ്ങൾ അറിയിച്ചതനുസരിച്ച് സൗദി കെ.എം.സി.സി കൊല്ലം ജില്ല കോഓഡിനേഷൻ ഭാരവാഹി നവാസ് പള്ളിമുക്ക് ഇടപെട്ടതിനെ തുടർന്ന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും കൊല്ലം ജില്ല കോഓഡിനേഷൻ ഭാരവാഹി ഫിറോസ് കൊട്ടിയവും ഇടപെട്ടാണ് കേസുകൾക്ക് പരിഹാരമായത്.
എല്ലാ നിയമപ്രശ്നങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്രയായി. റിയാദിലെ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി അൽഷിഫ ഏരിയ പ്രസിഡൻറുമായ ഉമ്മർ അമാനത്തിൻെറ നേതൃത്വത്തിൽ സൗദി കൊല്ലം ജില്ല കോഓഡിനേഷൻ കമ്മിറ്റിയാണ് പിഴ ഉൾെപ്പടെ െചലവുകളും ടിക്കറ്റും നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.