ദുരിതത്തിെൻറ അഞ്ചുവർഷം താണ്ടി ലക്ഷ്മി നാടണഞ്ഞു
text_fieldsറിയാദ്: ബ്യൂട്ടീഷൻ ജോലിക്കെത്തിയ മലയാളി യുവതി ചെയ്യാൻ നിർബന്ധിക്കപ്പെട്ടത് വീട്ടുജോലി. ദുരിതങ്ങൾക്കൊടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞത് പത്തനംതിട്ട കാട്ടുപുറം സ്വദേശി ലക്ഷ്മി (35).സൗദിയിലെ ഹാഇലിലാണ് ഇൗ യുവതി അഞ്ചുവർഷമായി ദുരിതത്തിൽ കഴിഞ്ഞത്. അഞ്ചു വർഷം മുമ്പ് ബ്യൂട്ടി പാർലറിലേക്കുള്ള വിസ എന്നുപറഞ്ഞാണ് ഏജൻറ് കബളിപ്പിച്ചത്.
ഏറ്റവുമടുത്ത കൂട്ടുകാരിയുടെ നിർദേശം അനുസരിച്ചാണ് എജൻറിൽ നിന്ന് വിസയെടുത്തത്. എന്നാൽ, ഹാഇലിൽ എത്തിയ ലക്ഷ്മിയെ മാനസികനില തെറ്റിയ ഒരു സൗദി വനിതയെ പരിചരിക്കാനാണ് നിയോഗിച്ചത്. അവിടന്നങ്ങോട്ട് ലക്ഷ്മി ദുരിതപൂർണമായ അവസ്ഥയിലാവുകയായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. തൊഴിൽ കരാർ കഴിയാതെ ലക്ഷ്മിയെ നാട്ടിലേക്ക് മടക്കിയയക്കില്ലെന്ന് സൗദി പൗരൻ കടുംപിടിത്തം പിടിക്കുകയായിരുന്നു
കൃത്യമായി ശമ്പളവും ഭക്ഷണവും നൽകിയിരുന്നില്ല. ഒടുവിൽ ലക്ഷ്മിയുടെ കുടുംബം മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നോർക്കക്കും പരാതി നൽകുകയായിരുന്നു. എന്നിട്ടും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു മോചനത്തിന്. ഒടുവിൽ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി വേണു വിഷയത്തിൽ ഇടപെടുകയും സഹഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ റാഫി പാങ്ങോടിെൻറ സഹായത്തോടെ ലക്ഷ്മിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിൽ ലക്ഷ്മി നാട്ടിലേക്ക് മടങ്ങി. ഹുസൈൻ, സെബിൻ ഇക്ബാൽ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.