അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിമാന യാത്രക്കാരി മരിച്ചു
text_fieldsറിയാദ്: ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപ്പോർട്ട്നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദനയുണ്ടായി വിമാനം അടിയന്തര ലാൻഡിങ് നടത്തി റിയാദിലെ ആശുപത ്രിയിൽ പ്രവേശിപ്പിച്ച ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനി ബാലനാഗമ്മ (60) ഒരാഴ്ചക്കുശേഷം മരിച്ചു. റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അവരെ നിലമെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. പൂർവാരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നു എന്ന തോന്നൽ ശക്തിപ്പെടുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്. ഡിസംബർ 27ന് ന്യൂയോർക്കിൽനിന്ന് അബൂദബി വഴി ചെന്നൈയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ വരുേമ്പാഴായിരുന്നു സൗദി സമയം വൈകീട്ട് ആറോടെ നെഞ്ചുവേദനയുണ്ടാവുകയും വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തത്. ഉടൻ തന്നെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദർശക വിസയിൽ ന്യൂയോർക്കിലെത്തി മകൻ സുരേഷിെൻറ കൂടെ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു. ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സുരേഷിനെ കൂടാതെ സുധാകർ, കൽപന എന്നീ രണ്ട് മക്കൾകൂടി ബാല നാഗമ്മക്കുണ്ട്. ഭർത്താവും മക്കളും നാട്ടിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചതായി മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു. മകൻ സുരേഷിെൻറ സുഹൃത്ത് കൂടിയായ റഷീദ്, ഭാര്യ സീനത്ത്, സുജിത് അലി, ബിജു വർക്കി, വിഷ്ണു, ശുഹൈബ്, സാജിദ്, ജയകുമാർ എന്നിവരും സഹായത്തിന് അവിടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.