വിമാന കമ്പനിക്കെതിരെ കേസുമായി പ്രവാസി മലയാളി
text_fieldsറിയാദ്: ലഗേജ് കിട്ടാൻ വൈകുകയും വിലപ്പെട്ട വസ്തുക്കൾ കാണാതാവുകയും ചെയ്തതിനെ ത ുടർന്ന് വിമാന കമ്പനിക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി പ്രവാസി മലയാളി. റിയാദിലെ സാ മൂഹിക പ്രവർത്തകൻ കൂടിയായ മലപ്പുറം വഴിക്കടവ് സ്വദേശി ടി.എസ്. സൈനുൽ ആബിദാണ് വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ൈഫ്ല ദുബൈക്കെതിരെ പരാതി നൽകാനൊരുങ്ങുന്നത്. ജൂൺ മൂന്നിന് റിയാദിൽ നിന്നും ദുബൈ വഴി കോഴിക്കോട്ടേക്ക് നടത്തിയ യാത്രയിലാണ് കേസിനാസ്പദമായ സംഭവം. ബജറ്റ് എയർ ആയതിനാൽ എല്ലാ സേവനങ്ങൾക്കും പ്രത്യേകം പണം നൽകണമായിരുന്നു. ഹാൻഡ് ബാഗ് പോലും കൂടെ കൊണ്ടുപോകാൻ അനുവദിച്ചില്ല. കാബിനിൽ സ്ഥലമില്ലാത്തതിനാൽ ലഗേജ് ഏരിയയിലേക്ക് മാറ്റിവെപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ കരിപ്പൂരിലെത്തിയപ്പോൾ 50ഓളം യാത്രക്കാരുടെ ലഗേജുകളാണ് കാണാതായത്. സൈനുൽ ആബിദിെൻറ ഹാൻഡ് ബാഗ് ഉൾപ്പെടെ രണ്ടു ലഗേജുകളും കാണാതായി. രണ്ടു ദിവസത്തിനുള്ളിൽ ലഗേജുകൾ വീട്ടിൽ എത്തിച്ചുതരാമെന്ന് സമാധാനിപ്പിച്ച് എല്ലാവരേയും പറഞ്ഞയക്കുകയായിരുന്നു. കിട്ടിയില്ലെങ്കിൽ ബന്ധപ്പെടാനെന്നു പറഞ്ഞ് ഒരു മൊബൈൽ നമ്പർ കൊടുക്കുകയും ചെയ്തിരുന്നു.
പറഞ്ഞ തീയതി കഴിഞ്ഞിട്ടും കിട്ടാതായപ്പോൾ ആ നമ്പറിലേക്ക് വിളിച്ചു. അത് പ്രവർത്തനരഹിതമായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ വീണ്ടും രണ്ടു ദിവസം കൂടി കടന്നുപോയി. ഒരു ദിവസം വൈകീട്ട് ഒരു ഓട്ടോ ഡ്രൈവർ വിളിച്ച് അഡ്രസ് ചോദിച്ചു കാണാതായ രണ്ടു ലഗേജുകളിൽ ഒന്നുമായി വീട്ടിലെത്തുകയായിരുന്നു. ഹാൻഡ് ബാഗ് കിട്ടിയില്ല. അതിലായിരുന്നു വിലപ്പെട്ട പലതും ഉണ്ടായിരുന്നത്. അതിെന കുറിച്ച് ഒാേട്ടാ ഡ്രൈവർക്കും അറിയില്ലായിരുന്നു. മറ്റൊരു ഓട്ടോറിക്ഷക്കാരനാണ് തന്നെ ഏൽപിച്ചതെന്ന് അയാൾ പറഞ്ഞു. ആ ഒാേട്ടാറിക്ഷക്കാരനെ ബന്ധപ്പെട്ടപ്പോൾ അതുവരെ ഒാഫായി കിടന്ന എയർലൈൻ അധികൃതരുടെ ഫോണിൽ നിന്നാണ് മറുപടി എത്തിയത്.
20 മിനിറ്റിനകം ഹാൻഡ് ബാഗ് എവിടെയാണെന്ന് വിവരം തരാമെന്നും ഒാേട്ടാറിക്ഷക്കാരനെ വിട്ടയക്കണമെന്നും ആ വിളിച്ചയാൾ ആവശ്യപ്പെട്ടു. ഒരാഴ്ചക്കുശേഷം കരിപ്പൂർ വിമാനത്താവള പരിസരത്തു വെച്ച് അപരിചിതനായ ഒരാൾ ഹാൻഡ് ബാഗ് തിരിച്ചേൽപിക്കുകയായിരുന്നു. എന്നാൽ, മൊബൈൽ ഫോണും പണവുമടക്കം വിലപ്പെട്ട പലതും അതിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. അഭിഭാഷകൻ മുഖേനെ കേസ് കൊടുക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയെന്നും അടുത്ത ദിവസം തന്നെ പരാതി കൊടുക്കുമെന്നും സൈനുൽ ആബിദ് പറഞ്ഞു. ഇതേ അനുഭവമുള്ളവർക്കെല്ലാം കേസിൽ കക്ഷിചേരാമെന്നും സൗദി, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് അന്ന് ആ വിമാനത്തിൽ യാത്ര ചെയ്യുകയും ബാഗേജ് നഷ്ടപ്പെടുകയും ചെയ്തവർ 00966501231991 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.