Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാന ടിക്കറ്റ്​...

വിമാന ടിക്കറ്റ്​ നിരക്ക്​ വർധന പലരെയും പ്രയാസത്തിലാക്കും

text_fields
bookmark_border
വിമാന ടിക്കറ്റ്​ നിരക്ക്​ വർധന പലരെയും പ്രയാസത്തിലാക്കും
cancel

റിയാദ്​: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയിനുമായി സൗദി ആഭ്യന്തരമന്ത്രാലയം നടത്തിവന്ന പൊതുമാപ്പ്​ നീട്ടിയത്​ മലയാളികടക്കമുള്ളവർക്ക്​ വലിയ ആശ്വാസം പകരുന്നതാണ്​.  അനധികൃതരായികഴിഞ്ഞ മലയാളികളുൾപ്പെടെ നിരവധിയാളുകൾക്ക്​ പൊതുമാപ്പ്​ പ്രകാരം എക്​സിറ്റ്​ വിസ കിട്ടിയിരുന്നെങ്കിലും ഇനിയും നാട്ടിലേക്ക്​ മടങ്ങാത്തവരായി പലരുമുണ്ട്​. എക്​സിറ്റ്​ വിസ കിട്ടിയല്ലോ സാവകാശം പോയാൽ മതി എന്ന കരുതിയവരും അവധിക്കാലമായതിനാൽ വിമാന നിരക്ക്​ ഉയർന്ന്​ നിൽക്കുന്നതിനാൽ ടിക്കറ്റ്​ എടുക്കാൻ കഴിയാത്തവരുമാണ്​ അക്കൂട്ടത്തിലുള്ളത്​.

എന്നാൽ പൊതുമാപ്പ്​ കാലാവധി അവസാനിക്കു​േമ്പാൾ തന്നെ ആ എക്​സിറ്റ്​ വിസകളുടെ നിയമസാധുത ഇല്ലാതാവുമെന്ന്​ ജവാസാത്ത്​ അധികൃതർ വ്യക്​തമാക്കിയത്​ ഇത്തരക്കാർക്ക്​ തിരിച്ചടിയാവുകയായിരുന്നു. അതോടെ പലരും പ്രയാസത്തിലായി. ഇൗ സാഹചര്യത്തിലാണ്​ പൊതുമാപ്പ്​ നീട്ടിയെന്ന വാർത്ത ആശ്വാസം പകരുന്നത്​. പക്ഷേ, ജൂലൈ മാസത്തിലും നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കു​േമ്പാൾ വിമാന ടിക്കറ്റ്​ നിരക്ക്​ കുറയാൻ ഒരു സാധ്യതയുമില്ലെന്നാണ്​ സൂചനകൾ. എയർട്രാവൽ ഏജൻസി വൃത്തങ്ങൾ ഇക്കാര്യമാണ്​ ചൂണ്ടിക്കാട്ടുന്നത്​.

വിമാന നിരക്ക്​ ഉയർന്ന്​ തുടങ്ങിയത്​ ജൂൺ ഒന്ന്​ മുതലാണ്​. ​പെരുന്നാൾ അടുത്ത​േതാടെ വലിയ കുതിച്ചുകയറ്റമാണുണ്ടായത്​. കേരളത്തിലേക്കുള്ള വൺവേ ടിക്കറ്റ്​ നിരക്ക്​ 2000 റിയാലിനും മുകളിലേക്ക്​ പോയി. സൗദിയിലെ സ്​കൂൾ അവധി, പെരുന്നാൾ എന്നിവ പ്രമാണിച്ചാണ്​ യാത്രക്കാരുടെ തിരക്ക്​ വർദ്ധിച്ചത്​. അവസരം മുതലാക്കി വിമാന കമ്പനികൾ ടിക്കറ്റ്​ നിരക്കുയർത്താൻ മത്സരിച്ചു.

ഇന്ത്യൻ സ്​കൂളുകൾ പെരുന്നാൾ അവധി കഴിഞ്ഞ്​ ജൂലൈ രണ്ടിന്​ തുറക്കുമെങ്കിലും രണ്ട്​ മാസത്തെ വേനലവധിക്കായി 19ന്​ വീണ്ടും അടയ്​ക്കും. ഇത്​ പ്രമാണിച്ചുള്ള പ്രവാസി കുടുംബങ്ങളുടെ സ്വദേശങ്ങളിലേക്കുള്ള ഒഴുക്ക്​ വൻതോതിലാകും. സൗദി സ്​കൂളുകൾ അടച്ചതിനാൽ ഹൗസ്​ ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെയും വാർഷിക അവധിക്കാലമാണിത്​. ഇതെല്ലാം ചേരു​േമ്പാഴാണ്​ ജൂലൈയിലും ടിക്കറ്റ്​ നിരക്ക്​ കുറയാനിടയില്ലെന്ന്​ പറയുന്നത്​. ആഗസ്​റ്റോടെ കുറയും. അതിലാണിനി പ്രതീക്ഷ. എന്നാൽ അപ്പോഴും എക്​സിറ്റ്​ വിസയുടെ കാലാവധി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്​തത വരാനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamsaudimalayalam newsgulfnews
News Summary - flight ticket rates
Next Story