വിമാനങ്ങൾ നിലച്ചതോടെ പച്ചക്കറിവിപണി പ്രതിസന്ധിയിൽ
text_fieldsദമ്മാം: കോവിഡ് 19 വ്യാപനം ദിനംപ്രതി വർധിക്കുന്നതോടെ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ വ്യാപാരമേഖലയെ നന്നായി ബാധിച്ചു. വിമാന സർവിസുകൾ നിലച്ചത് യാത്രക്കാരുടെ മാത്രമല്ല, നിത്യവും എത്തിയിരുന്ന ഇന്ത്യൻ പച്ചക്കറികളുടെയും വരവുമുടക്കി. ഇതിെൻറ പ്രതിഫലനം രാജ്യത്തെ പച്ചക്കറിവിപണിയിൽ പ്രകടമാണ്. ഇത് ഹോട്ടലുകളുടേയും ബൂഫിയകളുടേയും പ്രവർത്തനങ്ങൾക്കും പ്രതികൂലമായി. കാർഗോ വിമാനങ്ങൾവഴി പച്ചക്കറികൾ എത്തിക്കാൻ ശ്രമിച്ചാൽ ചെലവ് വർധിക്കുമെന്നും എന്നാൽ, അതനുസരിച്ച് വിലകൂട്ടിവിൽക്കാൻ അനുവാദമില്ലെന്നും കച്ചവടക്കാർ പറയുന്നു.
നിലവിലെ സാഹചര്യം മുതലാക്കി വിലകൂട്ടുന്നതിന് തടയിടാൻ വാണിജ്യവിഭാഗത്തിെൻറ കർശന നിരീക്ഷണം കേമ്പാളങ്ങൾക്കുമേലുണ്ട്. അഞ്ചുകിലോ വീതമുള്ള ബോക്സുകളിലാണ് പച്ചക്കറികളിൽ പലതും ഇന്ത്യയിൽനിന്ന് സൗദിയിൽ എത്തിയിരുന്നത്. 60 റിയാലാണ് ഒാരോ പെട്ടിക്കും വിമാനക്കൂലിയായി ഇൗടാക്കിയിരുന്നത്. എന്നാൽ, ഇത് കർഗോ വിമാനങ്ങളിലാകുേമ്പാൾ 260 റിയാലാകും.
മാത്രമല്ല, മുംെബെയിൽനിന്ന് ജിദ്ദയിലേക്കാണ് കാർഗോ വിമാനങ്ങൾ എത്തുന്നത്. അവിടുന്ന് േറാഡ് മാർഗം ദമ്മാമിൽ എത്തിക്കുകകൂടി ചെയ്യുന്നതോടെ ഒരു പെട്ടിയുടെ മേൽ 26 ഡോളറിൽ കൂടുതൽ അധികം ചെലവാക്കേണ്ടിവരുന്നുണ്ടെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന അഷറഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്റ്റോക് തീരുന്നതുവരെ നിലവിലെരീതിയിൽ കച്ചവടം നടത്താനാകുമെന്ന് ഹൈപർ മാർക്കറ്റ് മാനേജർ സഹദ് പറഞ്ഞു. കച്ചവടമേഖലകളിലെ ഏറ്റക്കുറച്ചിലുകളേയും ബാധ്യതകളേയും പലപ്പോഴും പരിഹരിക്കാൻ സാധിക്കുന്നത് സീസൺ കച്ചവടത്തിലൂെടയാെണന്നും ഇൗ നില തുടർന്നാൽ റമദാൻ ഉൾെപ്പടെയുള്ള സീസണുകളും അവതാളത്തിലാകുമെന്ന് ഭയപ്പെടുന്നതായും കച്ചവടക്കാർ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ചെറുകിട സ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുകയാണ്.
തുറന്നിരിക്കുന്ന ൈഹപർ മാർക്കറ്റുകൾക്കും നിയന്ത്രണങ്ങളുണ്ട്. നിരന്തരമായ നിരീക്ഷണങ്ങളുമുണ്ട്. കൂടുതൽപേർ ഒന്നിച്ച് കൂടാതിരിക്കാൻ 20 പേരെ വീതമാണ് ഹൈപർ മാർക്കറ്റുകളിൽ ഒരു സമയം പ്രവേശിപ്പിക്കുന്നത്. ആളുകളുടെ ശരീര ഉൗഷ്മാവ് പരിശോധിച്ചും സാനിറ്റൈസറുകൾ ഉപയോഗിച്ച് ൈകകകഴുകാൻ നിർദേശിച്ചും പ്രത്യേക ഗ്ലൗസുകൾ നൽകിയുമാണ് ൈഹപർ മാർക്കറ്റുകൾ ഉപഭോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നത്.
ഒരാൾ ഉപയോഗിച്ച ട്രോളി അണുമുക്തമാക്കിയതിന് ശേഷമാണ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത്. പാർക്കുകളിലും കോർണിഷുകളിലും കൂട്ടംകൂടിയിരിക്കുന്നവരെ പൊലീസെത്തി തിരിച്ചയക്കുന്നുണ്ട്. കോവിഡിെൻറ വ്യാപനം തടയാൻ നടപ്പാക്കുന്ന സുരക്ഷാനിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാെണന്ന് പൊലീസ് ആളുകളോട് പറയുന്നുണ്ട്. ആദ്യ രോഗസ്ഥിരീകരണമുണ്ടായ ഖത്വീഫ് മേഖല ഇപ്പോഴും കടുത്ത സുരക്ഷിതവലയത്തിൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.