പ്രളയബാധിതരായ പ്രവാസികള്‍ ഒത്തുചേര്‍ന്നു
text_fieldsറിയാദ്: കേരളത്തിലെ പ്രളയ ദുരന്തത്തിന് ഇരയായി തീർന്ന പ്രവാസികൾ റിയാദിൽ ഒത്തുകൂടി. പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകമാണ് സംഗമത്തിന് അവസരം ഒരുക്കിയത്. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്തത്തിെൻറ ആഴമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ദുരിതബാധിതരുടെ വെളിപ്പെടുത്തലുകൾ. കുതിച്ചെത്തിയ പ്രളയജലം ജീവിത സമ്പാദ്യങ്ങളെ കടപ്പു ഴക്കിയപ്പോള്‍ വീണ്ടെടുത്ത് എങ്ങനെ സാധ്യമാകുമെന്ന് പലർക്കും നിശ്ചയമില്ല. പ്രത്യേകിച്ച് പ്രവാസം പ്രതിസന്ധിയിലായിരിക്കെ.
ഇടുക്കി സ്വദേശി അനീഷ്, ജോണ്‍സണ്‍ ചെങ്ങന്നൂര്‍, ഹമീദ് എറണാകുളം, ആയിഷ അംജദ് ആലുവ, പ്രശാന്ത് പത്തനംതിട്ട, അബ്ദുല്ലത്തീഫ് വടക്കൻ പറവൂര്‍, അബ്ദുറഹ്മാന് കുട്ടി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഖലീല്‍ പാലോട് ആമുഖം പ്രസംഗം നടത്തി. രക്ഷാ പ്രവര്‍ത്തനത്തിലും മറ്റ് സേവനങ്ങളിലും കേരളം ലോകത്തിന് മുന്നില്‍ മനുഷ്യസ്നേഹത്തിെൻറ മഹാപ്രളയം തീര്‍ത്തതായി അദ്ദേഹം പറഞ്ഞു.
നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നല്‍കിയ അനുഭവങ്ങള്‍ ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് പങ്കുവെച്ചു.
പ്രളയ സന്ദര്‍ഭത്തില്‍ അവധിക്കാലമായിരുന്നിട്ടും നാട്ടിലേക്ക് സഹായങ്ങളെത്തിക്കാനും വിഭവങ്ങള്‍ സമാഹരിക്കാനും പ്രയത്നിച്ച പ്രവാസി പ്രവര്‍ത്തകരെ യോഗം അനുമോദിച്ചു. ദുരന്തത്തിന് ഇരകളായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക പരിഗണന ലഭ്യമാക്കണം, നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലിന് രൂപം നല്‍കണം, എംബസിക്ക് കീഴിലുള്ള ക്ഷേമ പദ്ധതികളില്‍ നിന്ന് സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സഹായങ്ങള്‍ എത്തിക്കാനും യോഗം തീരുമാനിച്ചു. വരുന്ന വ്യാഴാഴ്ച ബത്‍ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ജനകീയ ഒത്തുചേരൽ സംഘടിപ്പിക്കും. അബ്ദുറഹ്മാന് മറാഇ ചര്‍ച്ച നിയന്ത്രിച്ചു. സലിം മാഹി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.