Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമൂല്യ പനിനീർ പുഷ്​പം...

അമൂല്യ പനിനീർ പുഷ്​പം ഇനി റിയാദി​െൻറ ​െഎശ്വര്യം

text_fields
bookmark_border
അമൂല്യ പനിനീർ പുഷ്​പം ഇനി റിയാദി​െൻറ ​െഎശ്വര്യം
cancel

ജിദ്ദ​: ലോകത്തെ അമൂല്യമായ പനിനീർ ചെടികളിലൊന്നിന്​ ഇനി റിയാദിലും വേരോടും. ‘മിഡിൽമിസ്​റ്റ്​സ്​ റെഡ്​’ എന്നും ‘സ്​പ്രിങ്​ റോസ്​’ എന്നും അറിയപ്പെടുന്ന അത്യപൂർവ റോസച്ചെടിയാണ്​ റിയാദ്​ നഗരമധ്യത്തിലെ ആഡംബര ഫ്ലാറ്റ്​ സമുച്ചയത്തിലേക്ക്​ വരുന്നത്​. മുഹമ്മദിയ ഡിസ്​ട്രിക്​ടിൽ സ്​ഥിതി ചെയ്യുന്ന റഫേൽ കമ്പനിയുടെ കെട്ടിടത്തിനുമുകളിലെ ഉദ്യാനം ഇനി ലോകത്തി​​​െൻറ ശ്രദ്ധാകേന്ദ്രമാകും. നഗരജീവിതത്തിന്​ പുത്തൻഭാഷ്യം രചിക്കുന്ന ഇൗ കെട്ടിടത്തി​​​െൻറ പ്രധാന ആകർഷണഘടകം തന്നെ ഇൗ ചെടിയായി മാറാൻ പോകുകയാണ്​. അത്രയും ഗംഭീരമാണ്​ ‘മിഡിൽമിസ്​റ്റ്​സ്​ റെഡി’​​​െൻറ ചരിത്രം. 
ഇൗ ഇനത്തിലുള്ള രണ്ടേരണ്ടു ചെടികൾ മാത്രമേ ഇന്ന്​ ലോകത്ത്​ നിലവിലുള്ളു.

ന്യൂസിലാൻറിലെ ട്രീറ്റിഹൗസിലും ഇംഗ്ലണ്ടിലെ ചിസ്​വിക്​ ഹൗസ്​ ആൻഡ്​ ഗാർഡൻസിലും. 1823 മുതൽ ചിസ്​വിക്​ ഹൗസിൽ പുഷ്​പിക്കുന്ന ഇൗ ചെടിയുടെ ജന്മദേശം ചൈനയാണ്​. അവിടെ നിന്ന്​ ഇൗ അപൂർവ സസ്യത്തെ സാഹസികമായി ഇംഗ്ലണ്ടിലെത്തിച്ചത്​ 1804 ൽ ജോൺ മിഡിൽമിസ്​റ്റ്​ എന്ന സസ്യപ്രേമി. വെസ്​റ്റ്​ ലണ്ടനിലെ ക്യൂ ഗാർഡന്​ അദ്ദേഹം ചെടി കൈമാറി. പക്ഷേ, അധികം കഴിയുംമുമ്പ്​ അവിടെ നിന്ന്​ മിഡിൽമിസ്​റ്റ്​ റെഡിനെ കാണാതായി. രണ്ടുപതിറ്റാണ്ടിന്​ശേഷം ഇൗ ചെടിയിൽ നിന്നുള്ള മറ്റൊരു തൈ ഡെവൺഷെയറിലെ വീട്ടുവളപ്പിൽ കണ്ടെത്തുകയായിരുന്നു. അതാണ്​ ചിസ്​വിക്​ ഹൗസിലെ ‘മിഡിൽമിസ്​റ്റ്​ റെഡ്​’. 19ാം നൂറ്റാണ്ടി​​​െൻറ അവസാനത്തോടെ ചിസ്​വിക്​ ഹൗസ്​ പല​ കൈമറിഞ്ഞു.

കെട്ടിടവും അവിടത്തെ നഴ്​സറിയും ക്ഷയിച്ചു. അപ്പോഴെല്ലാം ‘മിഡിൽമിസ്​റ്റ്​ റെഡ്​’ പൂത്തുകൊണ്ടേയിരുന്നു. രണ്ടാംലോക മഹായുദ്ധത്തിൽ ജർമൻ ബോംബിങ്ങിൽ ചെടിയെ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടി​​​െൻറ മേൽപാളി തകർന്നു. തകർന്ന മേൽപാളിയിലൂടെ മറ്റൊരുബോംബ്​ ചെടിക്ക്​ സമീപം വന്നുവീണു. ഭാഗ്യത്തിന്​ അത്​ പൊട്ടിയില്ല. പൊട്ടിയിരുന്നെങ്കിൽ ലോകത്തെ ഏറ്റവും മൂല്യമേറിയ സസ്യങ്ങളിലൊന്നി​​​െൻറ അന്ത്യമാകുമായിരുന്നു. പിന്നീട്​ 1980 കളിൽ പ്രാദേശിക വളണ്ടിയർമാർ ഇൗ നഴ്​സറി ഏറ്റെടുക്കുകയും ചെടിയെ സൂക്ഷ്​മമായി പരിചരിക്കാൻ തുടങ്ങുകയും ചെയ്​തു. ഒരുദശാബ്​ദം എടുത്താണ്​ അവർ ഒാരോ ചെടിയെയും തിരിച്ചറിഞ്ഞത്​.

അങ്ങനെയാണ്​ മിഡിൽമിസ്​റ്റ്​ വീണ്ടും ലോകശ്രദ്ധയിലെത്തുന്നത്​. ഇൗ ചെടിയിൽ നിന്ന്​ മുറിച്ചെടുത്ത്​ വളർത്തുന്ന തൈകൾക്ക്​ പൊന്നുംവിലയാണ്​ ഇപ്പോൾ. മോഹവില നൽകിയാലും തൈ കിട്ടാനും ബുദ്ധിമുട്ടാണ്​. അങ്ങനെയൊരു വളർച്ചയെത്തിയ തൈയാണ്​ റിയാദിലേക്ക്​ വരുന്നത്​. ഞായറാഴ്​ച തൈ റിയാദിലെത്തും. സംഭവത്തി​​​െൻറ പ്രാധാന്യം തിരിച്ചറിഞ്ഞ്​ ഒരുടെലിവിഷൻ സംഘം ഇതി​​​െൻറ യാത്ര പൂർണമായും ചിത്രീകരിക്കുന്നുണ്ട്​. ഇംഗ്ലണ്ടിലെ കാലാവസ്​ഥക്ക്​ സമാനമായ അവസ്​ഥ റിയാദിലൊരുക്കിയിട്ടുണ്ട്​. വിശിഷ്​ടാതിഥിയെ വരവേൽക്കാൻ റഫേൽ ബിൽഡിങ്​സ്​ ഒരുങ്ങിക്കഴിഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flowergulf newsriyadhmalayalam news
News Summary - flower-riyadh
Next Story