ഏറ്റവും ചെലവുകുറഞ്ഞ എയർലൈനാകാൻ പദ്ധതിയുമായി 'ഫ്ലൈനാസ്'
text_fieldsജിദ്ദ: മധ്യപൗരസ്ത്യമേഖലയിലെ വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ ചെലവുകുറഞ്ഞ എയർലൈനായി മാറാനുള്ള പദ്ധതി ആവിഷ്കരിച്ചതായി ഫ്ലൈനാസ് സി.ഇ.ഒ ബന്ദർ അൽമുഹന്ന വ്യക്തമാക്കി. വിമാനങ്ങളുടെ എണ്ണം 250 ആയി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബോയിങ്, എയർബസ് എന്നിവയുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാകും. സർവിസ് നടത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 165 ആയി ഉയർത്തും.
ചെക്ക് റിപ്പബ്ലിക്, ഗ്രീക്ക് ദ്വീപുകൾ, സലാല എന്നിവയുൾപ്പെടെ പുതിയ സ്റ്റേഷനുകളുടെ പ്രഖ്യാപനത്തിനാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. സൗദിക്കു പുറത്തുള്ള രാജ്യങ്ങളിൽ പുതിയ ഹെഡ്ക്വാർട്ടേഴ്‌സ് തുറക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതായും അൽ മുഹന്ന സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 10 ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായി ഫ്ലൈനാസ് മാറിയിരിക്കുന്നു. 2007ലാണ് ഫ്ലൈനാസ് ആരംഭിച്ചത്. 35ലധികം വിമാനങ്ങളുമായി നിലവിൽ 70ലധികം സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.