Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ലൈ​നാ​സ് 160...

ഫ്ലൈ​നാ​സ് 160 എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

text_fields
bookmark_border
signing
cancel
camera_alt

ഫ്ലൈ​നാ​സ് 160 എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്​: ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഫ്ലൈ​നാ​സ് വ​ലി​യ എ​യ​ർ​ബ​സ്​ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. എ 320 ​നി​യോ വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 160 എ​യ​ർ​ബ​സ് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​നം വാ​ങ്ങ​ൽ ഓ​ർ​ഡ​റാ​ണി​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘വി​ഷ​ൻ 2030’ പ്രോ​ഗ്രാ​മു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വ്യോ​മ​യാ​ന​മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കു​ന്ന വി​ക​സ​ന​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​ന​ട​പ​ടി​യെ​ന്ന് ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു. ‘ലോ​ക​ത്തെ സൗ​ദി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന് കീ​ഴി​ലു​ള്ള വ​ള​ർ​ച്ച​ക്കും വി​പു​ലീ​ക​ര​ണ​ത്തി​നു​മു​ള്ള ഫ്ലൈ​നാ​സി​​ന്റെ പ​ദ്ധ​തി കൈ​വ​രി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.


അ​ങ്ങ​നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച, ചെ​ല​വ് കു​റ​ഞ്ഞ ബ​ജ​റ്റ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വി​മാ​ന ക​മ്പ​നി​​ക​ളി​ലൊ​ന്നാ​യി സ്വ​ന്തം സ്ഥാ​നം ഫ്ലൈ​നാ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

75 ‘എ 320’ ​നി​യോ വി​മാ​ന​ങ്ങ​ളും 15 ‘എ330-900’ ​ദീ​ർ​ഘ​ദൂ​ര വി​മാ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടും. 13 കോ​ടി ഡോ​ള​റാ​ണ് വി​മാ​ന​ത്തി​​ന്റെ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flynas AirlinesSaudi Arabia News
News Summary - Flynas to buy 160 Airbus planes
Next Story