ഫോക്കസ് ഇൻറർനാഷനലിന് പുതിയ ഭാരവാഹികൾ
text_fieldsദമ്മാം: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷനലിന്റെ 2024-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷബീർ വെള്ളാടത്ത് (സൗദി അറേബ്യ, സി.ഇ.ഒ), ഹർഷിദ് മാത്തോട്ടം (യു.എ.ഇ, ഡെപ്യൂട്ടി സി.ഇ.ഒ), ഫിറോസ് മരക്കാർ (കുവൈത്ത്, സി.ഒ.ഒ), സൈത് റഫീഖ് (കുവൈത്ത്, സി.എ.ഒ), അഷ്ഹദ് ഫൈസി (ഖത്തർ, സി.എഫ്.ഒ) എന്നിവരെയും മറ്റു ഭാരവാഹികളായി മുഹമ്മദ് റാഫി, സൗദി അറേബ്യ (ഡയറക്ടർ, മാർക്കറ്റിങ്), അബ്ദുല്ല തൊടിക (സൗദി അറേബ്യ, ഡയറക്ടർ, ഇവൻറ്സ്), അനസ് (ബഹ്റൈൻ, ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), റഷാദ് ഒളവണ്ണ (ഒമാൻ, ഡയറക്ടർ, സോഷ്യൽ വെൽഫയർ), റിയാസ് മുഹമ്മദ് (ഖത്തർ, ക്വാളിറ്റി കൺട്രോൾ ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഫോക്കസിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു. അന്താരാഷ്ട്ര തലത്തിൽ യുവജനങ്ങളെ സാമൂഹിക പരിവർത്തനത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുതകും വിധം കൂടുതൽ മികവുറ്റ പ്രവർത്തനപദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാമത് കമ്മിറ്റി നിലവിൽ വന്നത്. യുനൈറ്റഡ് നേഷൻസിന്റെ സസ്റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസിനെ അടിസ്ഥാനമാക്കിയാണ് ഫോക്കസിന്റെ പ്രവർത്തന പദ്ധതികൾ ഏറെയും ആസൂത്രണം ചെയ്യപ്പെടുന്നത്.
വിവിധ റീജ്യനുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് സൂമിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വിവിധ റീജനൽ ഭാരവാഹികളായ അമീർ ഷാജി, പി.ടി. ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്മാൻ, അജ്മൽ പുളിക്കൽ, എസ്.പി. അബ്ദുൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് യൂസുഫ് കൊടിഞ്ഞി, ഷമീർ വലിയവീട്ടിൽ, അസ്കർ റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.