Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​സി​ന​സ് നി​ക്ഷേ​പ...

ബി​സി​ന​സ് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക -ഫോ​ക്ക​സ് ജി​ദ്ദ സെ​മി​നാ​ർ

text_fields
bookmark_border
ബി​സി​ന​സ് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക -ഫോ​ക്ക​സ് ജി​ദ്ദ സെ​മി​നാ​ർ
cancel
camera_alt

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് സെ​മി​നാ​റി​ൽ ജ​മാ​ൽ ഇ​സ്മാ​യി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

ജി​ദ്ദ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ 'മി​സ, സാ​ജി​യ അ​റി​യേ​ണ്ട​തും ചെ​യ്യേ​ണ്ട​തും' എ​ന്ന വി​ഷ​യ​ത്തി​ൽ ബി​സി​ന​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ സീ​സ​ൺ​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ജി​ദ്ദ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ മാ​സി​ൻ എം. ​ബാ​റ്റ​ർ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ദി​യി​ൽ വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി വ​ള​രെ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യൊ​രു നി​ക്ഷേ​പ അ​വ​സ​ര​മാ​ണ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് കൈ​വ​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി​യി​ൽ അ​ക്കൗ​ണ്ടി​ങ് മേ​ഖ​ല​യി​ൽ 30 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും അ​ൽ ബ​റ​ക യു​നൈ​റ്റ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ് ക​മ്പ​നി ക​ൺ​സ​ൽ​ട്ട​ന്റ് ജ​മാ​ൽ ഇ​സ്മാ​യി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള 120ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ബി​സി​ന​സ്, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പോ​സി​റ്റി​വ് മാ​റ്റ​ങ്ങ​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​ത്.

സൗ​ദി​യി​ൽ ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ർ​ക്കും ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നി​ക്ഷേ​പ ലൈ​സ​ൻ​സ് എ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​വ​സ​രം എ​ല്ലാ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​റു​തും വ​ലു​തു​മാ​യ ബി​സി​ന​സു​ക​ൾ എ​ല്ലാം മി​സ ക​മ്പ​നി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി കൂ​ടു​ത​ൽ അ​ധി​കാ​ര​ത്തോ​ടെ ബി​സി​ന​സ് ചെ​യ്യാ​നു​ള്ള ഈ ​സു​വ​ർ​ണാ​വ​സ​രം സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ബി​സി​ന​സ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്.

സൗ​ദി സ​ർ​ക്കാ​ർ പ്ര​വാ​സി നി​ക്ഷേ​പ​ക​രി​ൽ അ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ശ്വാ​സ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​ശാ​സി​ച്ച മാ​ർ​ഗ​രേ​ഖ​യി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ബി​സി​ന​സ് തു​ട​ർ​ന്നും കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ ബു​ക്ക് കീ​പ്പി​ങ് ആ​ൻ​ഡ് അ​ക്കൗ​ണ്ടി​ങ്, വാ​റ്റ്, മ​റ്റു നി​കു​തി​ക​ൾ മു​ത​ലാ​യ​വ​യെ​ല്ലാം കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ത്ത് നി​യ​മ​ത്തി​നു വി​ധേ​യ​മാ​യി​ക്കൊ​ണ്ട് എ​ല്ലാ രേ​ഖ​ക​ളും സൂ​ക്ഷി​ച്ച് ബി​സി​ന​സ് ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ല​ൻ​സ് ഷീ​റ്റി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ വ​ശ​ങ്ങ​ൾ, ഗോ​സി, ഭാ​വി​യി​ൽ പി​ഴ ല​ഭി​ക്കാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, വാ​റ്റി​ൽ ഭാ​വി​യി​ൽ വ​രാ​ൻ​പോ​കു​ന്ന മാ​റ്റ​ങ്ങ​ൾ, വി​വി​ധ ത​രം ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​കാ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ൽ ജ​മാ​ൽ ഇ​സ്‌​മാ​യി​ൽ സ​ദ​സ്സി​നു മ​റു​പ​ടി ന​ൽ​കി. ഫോ​ക്ക​സ് സൗ​ദി റീ​ജ്യ​ൻ സി.​ഇ.​ഒ ജ​രീ​ർ വേ​ങ്ങ​ര സം​സാ​രി​ച്ചു. ജി​ദ്ദ ഡി​വി​ഷ​ൻ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷ​മീം വെ​ള്ളാ​ട​ത്ത് സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഷാ​ദ് ക​രു​മാ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - focus jeddah seminar
Next Story