'ഫോക്കസ്' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കിങ് ഫഹദ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പിൽ സ്വദേശികളും സ്ത്രീകളുമടക്കം നൂറോളംപേര്‍ പങ്കെടുത്തു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറി നസറുല്ല രക്തം ദാനംചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കംകുറിച്ചു.
സിജി കോഒാഡിനേറ്റർ അബ്ദുൽ മജീദ് കൊടുവള്ളി ക്യാമ്പിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് രോഗവ്യാപനം സൃഷ്ടിക്കുന്ന ഭയാശങ്കകൾക്കിടയിലും പ്രവാസികൾക്കിടയിൽ രക്തദാനത്തിെൻറ സന്ദേശം ഏറ്റെടുത്ത് നിരവധിപേർ മുന്നോട്ടുവന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 'രക്തദാനം ജീവദാനം' എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കാളികളായവര്‍ക്കുള്ള കൃതജ്ഞതാ ഫലകങ്ങള്‍ വഹീദുദ്ദീന്‍, നസീം അബ്ദുറഹ്മാന്, റബീഅ് ഇബ്രാഹീം, സൈഫുസ്സമാന് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
ഫോക്കസ് കെയർ മാനേജർ സജിൽ നിലമ്പൂർ, ഫോക്കസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ പി.പി. നൗഷാദ്, പി.സി. അനീഷ്, ഷഹിൻഷ, പി.സി. സാജിദ്, ഫോക്കോ സോക്കര്‍ അഡ്വൈസറി അംഗം സതീഷ് എന്നിവർ ക്യാമ്പിെൻറ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ഫോക്കസ് സൗദി നാഷനൽ സി.ഇ.ഒ ശബീർ വെള്ളാടത്ത്, ഫോക്കസ് നാഷനൽ ഇവൻറ് മാനേജർ ഷിയാസ് മീമ്പറ്റ ക്യാമ്പ് സന്ദർശിച്ചു. മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതത്തിനിടയില് കടുത്തക്ഷാമം അനുഭവപ്പെട്ടിരുന്ന ബ്ലഡ് ബാങ്കുകള്‍ക്ക് വലിയ ആശ്വാസമാണ് ഫോക്കസിെൻറ കൈത്താങ്ങിലൂടെ സാധ്യമായതെന്നും ഇത്തരം പ്രവർത്തനങ്ങളെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ലെന്നും കിങ് ഫഹദ് ബ്ലഡ് ഡൊണേഷൻ സെൻറർ ഡയറക്ടര്‍ ഡോ. അഹമ്മദ് മനസൂര്‍ പറഞ്ഞു. ഫോക്കസ് ദമ്മാം സി.ഇ.ഒ എം.വി.എം. നൗഷാദ്, സി.ഒ.ഒ. നസീമുസ്സബാഹ്, അഡ്മിൻ അൻഷാദ് പൂവന്‍കാവിൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.