പി.എം.എഫ് ഇടയത്താഴ ഭക്ഷണകിറ്റ് വിതരണം തുടരുന്നു
text_fieldsറിയാദ്: റമദാൻ മാസം മുഴുവൻ ‘ഇടയത്താഴ ഭക്ഷണം’ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ വേറിട്ട മാതൃകയാവുന്നു. തുച്ഛ വേതനമുള്ളവരും ജോലി സമയം ദൈർഘ്യമുള്ളവരും, പെട്രോൾ പമ്പുകളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ലേബർ ക്യാമ്പുകളിൽ ഉള്ളവർ എന്നിവരെ കണ്ടെത്തി അവർക്ക് ഇടയത്താഴം കഴിക്കാൻ സമൃദ്ധമായ ഭക്ഷണമടങ്ങുന്ന പൊതികൾ റിയാദിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തുവരുന്നു. സന്മനസ്സുകളായ ഹോട്ടൽ ഉടമകൾ, കാരുണ്യ മനസ്സുകളുടെ സഹായം എല്ലാം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാത്രി ഒമ്പതിന് തുടങ്ങുന്ന ഭക്ഷണ പാക്കിങ് കഴിഞ്ഞ് 11ഓടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നു.
മരുഭൂമിയിലും ലേബർ ക്യാമ്പിലും നൽകുന്ന റമദാൻ കിറ്റ് വിതരണത്തിന് പുറമെയാണ് രാത്രി കാലങ്ങളിൽ അർഹരെ കണ്ടെത്തിയുള്ള ഈ കാരുണ്യ പ്രവൃത്തി. ഇടയത്താഴ ഭക്ഷണ വിതരണത്തിെൻറ ചുമതല റിയാദ് സെൻട്രൽ കമ്മിറ്റി കോഓഡിനേറ്റർ ബഷീർ സാപ്റ്റികോക്ക് ആണ്. അദ്ദേഹത്തോടൊപ്പം ഭാരവാഹികളായ ജലീൽ ആലപ്പുഴ, റസൽ മഠത്തിപ്പറമ്പിൽ, സുരേഷ് ശങ്കർ, ബിനു ഫൈസലിയ, യാസിർ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, രാധാകൃഷ്ണൻ പാലത്ത്, റഫീഖ് വെട്ടിയാർ, നിസാം കായംകുളം, ശരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ്, കെ.ജെ. റഷീദ്, സിയാദ് വർക്കല, നാസർ പൂവാർ, ഷമീർ കല്ലിങ്കൽ, സുനി ബഷീർ, രാധിക സുരേഷ്, സിമി ജോൺസൺ, ഫൗസിയ നിസാം എന്നിവർ ദൗത്യസംഘത്തിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.