ഭക്ഷ്യ വിഷ ബാധ; റിപ്പോർട്ട് നൽകണം- റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്
text_fieldsറിയാദ്: റിയാദ് നഗരത്തിലെ വാണിജ്യ സ്ഥാപനത്തിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഫലങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വേഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. വിഷബാധയുടെ കേസുകൾ നിരീക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് ഗവർണറുടെ നിർദേശം. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കാനും വിഷബാധയേറ്റവർക്ക് ആവശ്യമായ പരിചരണം നൽകാനും എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പാലിക്കാനും ഗവർണർ നേരത്തേആവശ്യപ്പെട്ടിരുന്നു. എപ്പിഡെമിയോളജിക്കൽ അന്വേഷണവും ബന്ധപ്പെട്ട അധികാരികളുമായുള്ള സംയോജനവും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും മിക്ക കേസുകളിലും എത്തിച്ചേരുന്നതിനും കാരണമായെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽഅലി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങളും ഉപദേശങ്ങളും മാർഗനിർദേശങ്ങളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.