Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി

text_fields
bookmark_border
റി​യാ​ദി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി
cancel

റി​യാ​ദ്​: റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ ഏ​താ​നും​പേ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 15 ​ഓ​ളം പേ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ റി​യാ​ദ് ന​ഗ​ര​ത്തി​ൽ പ​രി​മി​ത​മാ​യ എ​ണ്ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു അ​ലി പ​റ​ഞ്ഞു. ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളു​ടെ എ​ണ്ണം 15 ആ​യി. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​ട​ച്ചു പൂ​ട്ടി​യ ഒ​രു ക​ട​യി​ലേ​ക്കാ​ണ്​ പ​ക​ർ​വ്യാ​ധി​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം എ​ത്തി​നി​ൽ​ക്കു​ന്ന​ത്. വി​ഷ​ബാ​ധ​യേ​റ്റ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കാ​രി​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ആ​രോ​ഗ്യ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoningRiyadh
News Summary - Food poisoning in Riyadh
Next Story