ഭക്ഷ്യവിഷബാധയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം -സൗദി ആരോഗ്യ കൗൺസിൽ
text_fieldsറിയാദ്: ഭക്ഷ്യവിഷബാധയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഉന്നതതല നിർദേശം. ചില ആശുപത്രികൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഭക്ഷ്യജന്യരോഗങ്ങൾ, ഭക്ഷ്യ-രാസ വിഷബാധകൾ എന്നിവയെപ്പറ്റിയുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള ഉന്നതതലങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ ലഭിച്ചതായി സൗദി ഹെൽത്ത് കൗൺസിൽ വെളിപ്പെടുത്തി.
ചില ആശുപത്രികൾ റിപ്പോർട്ട് ചെയ്യാൻ വൈകുകയോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ഭക്ഷ്യജന്യരോഗങ്ങൾ ഉടനടി സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കുലർ നൽകണമെന്ന് സൗദി ചേംബേഴ്സിനോട് കൗൺസിൽ കത്തിലൂടെ ആവശ്യപ്പെട്ടു. അതുപോലെ രാസ, മയക്കുമരുന്ന് വിഷബാധയുടെ സംഭവങ്ങളും ഉടൻ റിപ്പോർട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.