എം.കെ ഫുഡ്സ് പ്രോഡക്ട്, വെബ്സൈറ്റ് ലോഞ്ചിങ്ങും ഇഫ്താർ സംഗമവും
text_fieldsറിയാദ്: പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ എം.കെ ഫുഡ്സ് ഇഫ്താർ സംഗമവും വെബ്സൈറ്റ്, ആപ്, പ്രൊഡക്ട് ലോഞ്ചിങ്ങും സംഘടിപ്പിച്ചു. റിയാദിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. എം.കെ ഫുഡ്സ് ആപ്പിന്റെ ഉദ്ഘാടനം കമ്പനി ചെയർമാൻ സാലിഹ് ബിന് ഉതൈബി നിർവഹിച്ചു. എം.കെ ഫുഡ്സ് പുതിയതായി മാർക്കറ്റിൽ ഇറക്കിയ ബോബി വെയ്ൽ, ബീഫ് സ്ലൈസ്, ഗ്രീൻ പീസ്, മിക്സ് വെജിറ്റബിൾ എന്നീ ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം സൗദി ഗായകൻ ഹാഷിം അബ്ബാസ് നിർവഹിച്ചു.
ചടങ്ങിൽ എം.കെ ഫുഡ്സ് സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. എം.കെ ഫുഡ്സ് ഉൽപന്നങ്ങളെക്കുറിച്ച് മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്ത് വിശദീകരിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും പുതിയ ബ്രാഞ്ചുകൾ തുറക്കുമെന്ന് സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് പ്രഖ്യാപിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, സുധീർ കുമ്മിൾ, സലീം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, നാസർ നെസ്റ്റോ, ഇബ്രാഹിം സുലൈമാൻ, ചിങ്ങോലി മജീദ്, കോയ കുഞ്ഞ് പോക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം മശാൽ ബിൻ സാബിർ ഉതൈബി ചടങ്ങിന് നേതൃത്വം വഹിച്ചു. എം.ഡി റഹ്മാൻ മുനമ്പത്ത് സ്വാഗതവും മാനേജർ റിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.