ഭക്ഷ്യലഭ്യതയും ജീവിതസുരക്ഷയും: ആശങ്ക വേണ്ടെന്ന് അധികൃതർ
text_fieldsയാംബു: കോവിഡിനെ രാജ്യം അതിജീവിക്കുമെന്നും ഭക്ഷ്യസുരക്ഷയെക്കുറിച്ചോ ദൈനംദിനജീവിതത്തെക്കുറിച്ചോ ആശങ്കപ്പെ ടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും സൗദി അധികൃതർ. ഭക്ഷ്യവിഭവങ്ങളുടെ ആവശ്യത്തിലേറെ ശേഖരം രാജ്യത്തുണ്ട്. വിപണി യിലെ ആവശ്യത്തിനനുസരിച്ച് നിത്യോപയോഗസാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന ്നും വാർത്തസമ്മേളനത്തിൽ പരിസ്ഥിതി, ജല, കാർഷിക വിഭവ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബഅൽഖൈൽ അറിയിച്ചു. അടിസ്ഥാന വസ്തുക്കളുടെ ആവശ്യമായത്ര സംഭരണം ഉണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം സുഗമമായി രാജ്യത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കാർഷിക ഉൽപന്നങ്ങളുടെ കാര്യത്തിലും ഉയർന്ന തോതിലുള്ള സ്വയംപര്യാപ്തത രാജ്യം നേടിയിട്ടുണ്ട്. കോഴിയിറച്ചിയുടെ 60 ശതമാനവും രാജ്യത്തുതന്നെ ഉൽപാദിപ്പിക്കുന്നതാണ്. 10 ലക്ഷം ടൺ കോഴിയിറച്ചി പ്രതിവർഷം ഉൽപാദിപ്പിക്കുന്നു. 60 ശതമാനം പച്ചക്കറികളും രാജ്യത്ത് കൃഷിചെയ്യുന്നു. പ്രാദേശിക ഉൽപാദനത്തിൽ ഇത് പ്രതിമാസം 1,80,000 ടൺ വരും. ആവശ്യമായ ഉരുളക്കിഴങ്ങിെൻറ 92 ശതമാനം ഇവിടെതന്നെ കൃഷി ചെയ്യുന്നതാണ്. പ്രതിദിനം 75 ലക്ഷം ലിറ്ററിലധികം പാൽ ഉൽപാദിപ്പിക്കുന്നു. കൂടാതെ, വിവിധ പാൽ ഉൽപന്നങ്ങളും രാജ്യത്തുനിന്നുതന്നെ നിർമിക്കുന്നു.
രാജ്യനിവാസികൾക്ക് ആവശ്യമായ സമുദ്രോൽപന്നങ്ങളിൽ 55 ശതമാനം സൗദിയുടെ സമുദ്രാതിർത്തിക്കുള്ളിൽനിന്നുതന്നെ ശേഖരിക്കുന്നതാണ്. മന്ത്രിസഭ രണ്ടു വർഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയ ഭക്ഷ്യസുരക്ഷക്കുവേണ്ടിയുള്ള പുതിയ നയം ഫലപ്രദമായി മാറി എന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യസുരക്ഷ സമിതി കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഗോതമ്പും മറ്റു ധാന്യങ്ങളും ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കാൻ ഭക്ഷ്യമന്ത്രാലയം നല്ല ജാഗ്രത കാട്ടുന്നുണ്ട്.
രാജ്യത്ത് നിലവിൽ രണ്ടു ദശലക്ഷം ചാക്ക് ധാന്യങ്ങൾ വിതരണത്തിന് തയാറായ നിലയിലുണ്ട്. പ്രതിദിനം 15,000 ടൺ മാവ് ഉൽപാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമാണ്. ഏഴു ലക്ഷം ടൺ ഗോതമ്പ് രാജ്യത്തിെൻറ ശേഖരത്തിലുണ്ട്. ഇറക്കുമതി ചെയ്യുന്ന 12 ലക്ഷം ടണ്ണിലധികം ഗോതമ്പ് ജൂലൈ അവസാനിക്കുന്നതിനുമുമ്പ് എത്തിച്ചേരും. മാംസാഹാരത്തിെൻറ 30 ശതമാനവും രാജ്യത്തുനിന്നുതന്നെ ലഭ്യമാക്കുന്നു. പ്രതിവർഷം 60 ലക്ഷം കന്നുകാലികൾ ഇവിടെ തന്നെ വളർത്തുന്നു. പുറമെ ഇറക്കുമതിയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.