ഭക്ഷണം പാഴാക്കുന്നത് തടയാൻ നിയമം വരുന്നു
text_fieldsജുബൈൽ: ഭക്ഷണം ഉപയോഗശൂന്യമാക്കുന്നത് തടയാൻ സൗദി കിഴക്കൻ പ്രവിശ്യയിൽ പുതിയ നിയമ ം വരുന്നു. മുനിസിപ്പൽ കൗൺസിലാണ് ഹോട്ടലുകൾ, സ്വകാര്യ ആഘോഷ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവക്കുമേൽ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. അവശ്യം വേണ്ട ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷ സൊസൈറ്റികൾക്ക് ചുമതല നൽകി നിയന്ത്രണം നടപ്പാക്കാനാണ് നീക്കം. ദമ്മാം, ജുബൈൽ, അൽഅഹ്സ എന്നിവിടങ്ങളിലാണ് ഭക്ഷണനിയന്ത്രണ പദ്ധതി തുടക്കത്തിൽ നടപ്പാക്കുക. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലും വൈകാതെ നിലവിൽവരും. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സൗദി ഭക്ഷ്യധാന്യ സംരക്ഷണ സൊസൈറ്റി 2019ൽ രാജ്യത്ത് പാഴാകുന്ന ഭക്ഷണത്തിെൻറ തോതും അതിെൻറ സാമൂഹിക, സാമ്പത്തിക കാരണങ്ങളും പ്രത്യാഘാതങ്ങളും സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
രാജ്യത്ത് പ്രതിവർഷം 33 ശതമാനം ഭക്ഷണം പാഴായിപ്പോകുന്നു എന്നാണ് പഠനം കണ്ടെത്തിയത്. ഒരു വ്യക്തി പ്രതിവർഷം 184 കിലോ ഭക്ഷണമാണ് പാഴാക്കുന്നത്. എട്ടു നഗരങ്ങളിൽ നടത്തിയ പഠനത്തിൽ ഇങ്ങനെ പാഴായ ഭക്ഷണത്തിെൻറ മൂല്യം പ്രതിവർഷം 40,480,000 റിയാൽ ആണെന്ന് കണ്ടെത്തി.
26 ഹോട്ടലുകൾ, 42 ഭക്ഷണശാലകൾ, 466 കല്യാണമണ്ഡപങ്ങൾ, 13 കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ സൊസൈറ്റി കഴിഞ്ഞവർഷം 1,975,000 റിയാലിെൻറ ഭക്ഷണം പാഴാകാതെ ശേഖരിക്കുകയും അർഹരായ 20,000 പേർക്ക് വിതരണം ചെയ്യുകയും ചെയ്തു. കിഴക്കൻ പ്രവിശ്യയിൽ 2012ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി രാജ്യത്തിെൻറ മറ്റിടങ്ങളിലേക്ക് പിന്നീട് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ഭക്ഷണവിതരണം സൊസൈറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അവരുടെ സഹകരണത്തോടെ ആയില്ലെങ്കിൽ ഭക്ഷണശാലകളുടെയും കല്യാണമണ്ഡപങ്ങളുടെയും ലൈസൻസ് പുതുക്കാൻ കഴിയാത്ത സ്ഥിതി പുതിയ ഭക്ഷണ നിയന്ത്രണ നിയമം നടപ്പാകുമ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഫുഡ് ബാങ്ക് (എറ്റാം) സെക്രട്ടറി ജനറലും സി.ഇ.ഒയുമായ ഫൈസൽ അൽഷാവ്ഷാൻ പറഞ്ഞു. ഭക്ഷണം ലാഭിക്കുന്നതിനെക്കുറിച്ചുള്ള സാമൂഹിക അവബോധം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവശേഷിക്കുന്നവ ശേഖരിച്ച് ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുക എന്നതും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.