ഫുട്ബാൾ ടീം ജേഴ്സി പ്രകാശനം
text_fieldsറിയാദ്: കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബി.വി സീതി തങ്ങൾ വിൻറർ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ടീം ജഴ്സി പ്രകാശനം ചെയ്തു. റോയൽ ട്രാവൽസ് ഡയറക്ടർ മുഹമ്മദ് മുഹീൽ അൽ മുതൈരി, റോയൽ ട്രാവൽസ് റിയാദ് ബ്രാഞ്ച് മാനേജർ സമദ് എന്നിവർ ചേർന്ന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ അൻഷാദിന് കൈമാറി പ്രകാശനം നിർവഹിച്ചു.
ജാഫർ സാദിഖ് പുത്തൂർമഠം, ഹനീഫ മൂർക്കനാട്, കാദർ കാരന്തൂർ, ശബീൽ പൂവാട്ടുപറമ്പ്, ഹിജാസ് പുത്തൂർമഠം, അലി അക്ബർ ചെറൂപ്പ, സഹീർ മാവൂർ, അബ്ദുറഹ്മാൻ മാവൂർ, റഹീം വള്ളിക്കുന്ന്, ഷബീർ കൂളിമാട്, അനസ് കല്ലേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.