കാഫ് സെവൻസ് കപ്പ്; വിജയ് ബി.എഫ്.സിയും റീം യാംബുവും ഫൈനലിൽ
text_fieldsകാഫ് സെവൻസ് കപ്പ് ഫൈനലിൽ പ്രവേശിച്ച വിജയ് ബി.എഫ്.സിയും റീം യാംബുവും
ജിദ്ദ: ഖാലിദ് ബിൻ വലീദ് റുസൂക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യ സെമിഫൈനലിൽ ഷറഫിയ എഫ്.സിയെ തകർത്തുകൊണ്ട് റീം യാംബു ഫൈനലിൽ പ്രവേശിച്ചു.
ഒരു ഗോളിനായിരുന്നു റീമിന്റെ മിന്നുംവിജയം. മികച്ച ഫോമിൽ കളിച്ച് സുന്ദരമായ ഒരു പ്രീകിക്ക് ഗോളടിച്ച് ജൈസൽ കളിയിലെ താരമായി. രണ്ടാം സെമിഫൈനൽ സ്വാൻ എഫ്.സിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയായിരുന്നു. വിജയ് ബി.എഫ്.സിയുടെ ഫൈനൽ പ്രവേശനം. ആഷിക്ക് കളിയിലെ കേമനായി. നേരത്തെ നടന്ന 40 വയസ്സിന് മുകളിലുള്ള മത്സരങ്ങളിൽ വിസ്സോ ഫ്രൈഡേ എഫ്.സിയും സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സും ഫൈനലിൽ പ്രവേശിച്ചു.
വിവിധ മത്സരങ്ങളിലായി ടെലിമണി ബലദ് മാനേജർ അയ്മൻ ഹാംസി, കാഫ് ലോജിസ്റ്റിക് എം.ഡി ഫൈസൽ പൂന്തല, ഹിഷാം കത്താൻ, ടെലിമണി റീജനൽ സൂപ്പർവൈസർ, പവറൗസ് മാനേജർ ഷാഫി, സമ യുനൈറ്റഡ് മാനേജർ ജംഷീദ്, നാസർ വെളിയങ്ങോട്, അബ്ദുൽ കാദർ ടെലിമണി, റിയാസ് എടക്കര, അഷ്റഫ് ബയ്യ, ഉമർ മങ്കട, ചെറിയ മുഹമ്മദ് അലുങ്ങൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വിജയ്, ഏഷ്യൻടൈസ് എന്നിവർ നൽകുന്ന മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ ഹക്കീം പാറക്കൽ ബാബു ഏഷ്യൻടൈസ് എന്നിവർ സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ സാൻഫോഡ് നൽകുന്ന സമ്മാനങ്ങൾ സാജൻ സാലി സമ്മാനിച്ചു.
അടുത്ത വെള്ളിയാഴ്ച വിവിധ കലാകായിക പരിപാടികളോടെ ടൂർണമെന്റിലെ മൂന്ന് കാറ്റഗറികളിലായിട്ടുള്ള ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.