2021ൽ 13,975 വനിത വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് നൽകി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ 2021ൽ 13,975 വനിത വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് നൽകിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്കായി ഏറ്റവും കൂടുതൽ എണ്ണം വാണിജ്യ രജിസ്ട്രേഷൻ നൽകിയ വർഷമാണിത്. ഇതോടെ, സ്ത്രീകൾക്കായി നൽകിയ മൊത്തം വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 81,793 ആയി. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വിവര വിനിമയ സാങ്കേതികവിദ്യ, ഭരണപരമായ സേവനങ്ങൾ, പ്രഫഷനൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ, കരാർ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം സൂചിപ്പിച്ചു. പുതിയ വനിത പ്രോജക്ടുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി പുരുഷന്മാർക്ക് രേഖകൾ നൽകുമ്പോൾ പിന്തുടരുന്ന വ്യവസ്ഥകൾ തന്നെയാണ് സ്ത്രീകൾക്ക് വാണിജ്യ രജിസ്ട്രേഷൻ നേടുന്നതിനുള്ള വ്യവസ്ഥകളെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.