ചരിത്രപരമായ നിരവധി മനുഷ്യാവകാശ പരിഷ്കാരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു –ഡോ. അവദ് അൽഅവദ്
text_fieldsജിദ്ദ: കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദി അറേബ്യ 90ഓളം വലിയ മനുഷ്യാവകാശ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഈ പരിഷ്കാരങ്ങളിൽ ഏറ്റവും വലിയ പങ്ക് സ്ത്രീകളുടെ അവകാശം സംബന്ധിച്ചുള്ളതാണെന്നും സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി) പ്രസിഡൻറ് ഡോ. അവദ് അൽഅവദ് അഭിപ്രായപ്പെട്ടു. സൽമാൻ രാജാവിെൻറ നിർദേശപ്രകാരം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ നേരിട്ടുള്ള മേൽനോട്ടത്തിലും തുടർനടപടികളിലുമാണ് ഈ ചരിത്ര പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിെൻറ 46ാമത് വെർച്വൽ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിൽ നടപ്പാക്കിയ വിഷൻ-2030 പദ്ധതിയുടെ ഭാഗമായി ഗുണനിലവാരവും ചരിത്രപരമായ പശ്ചാത്തലവും പൂർത്തിയാക്കിയ ഹ്രസ്വകാലവും പരിഗണിച്ചാണ് ഈ പരിഷ്കരണങ്ങളെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്നത്.
ഫെബ്രുവരി എട്ടിന് കിരീടാവകാശി പ്രഖ്യാപിച്ച നിയമനിർമാണ പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിച്ച അൽഅവാദ്, ഇത് ചരിത്രപരമായ പരിഷ്കരണത്തെയും നീതിയുടെയും നിയമത്തിെൻറയും പരമാധികാരത്തിെൻറയും മനുഷ്യാവകാശത്തിെൻറയും പ്രക്രിയയിലെ ഗുണപരമായ കുതിപ്പിനെയുമാണ് പ്രതിനിധാനം െചയ്യുന്നതെന്ന് കൂട്ടിച്ചേർത്തു. രാജ്യത്തെ മനുഷ്യാവകാശ മേഖലയിലെ പരിഷ്കാരങ്ങളുടെയും സംഭവവികാസങ്ങളുടെയും ഏറ്റവും വലിയ പങ്ക് സ്ത്രീകളുടെ അവകാശ മേഖലക്ക് ലഭിച്ചു. 2018ൽ പുറപ്പെടുവിച്ച ജുവനൈൽ നിയമം, കുട്ടികളുടെ അവകാശരംഗത്ത് അത് പ്രതിനിധാനം ചെയ്യുന്ന ഗുണപരമായ വികസനം, ജുവനൈൽ നിയമം പുറപ്പെടുവിക്കുന്നതിന് മുമ്പ് 18 വയസ്സിന് താഴെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് വധശിക്ഷ നിർത്തലാക്കാനുള്ള രാജകീയ ഉത്തരവ് നടപ്പാക്കുന്നതുമെല്ലാം അദ്ദേഹം പരാമർശിച്ചു.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിക്ക് ലോകം സാക്ഷ്യം വഹിച്ചതുമൂലം അതുമായി ബന്ധപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കാരണം നിരവധി ആളുകളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും അൽഅവദ് പ്രസ്താവിച്ചു. കോവിഡിനെ ചെറുക്കുന്നതിനും അതിെൻറ അനന്തരഫലങ്ങൾ നിയന്ത്രിക്കുന്നതിനും സൗദി അറേബ്യ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ അവസ്ഥകളിലും ഭരണകൂടം മനുഷ്യന് പ്രഥമ പരിഗണന നൽകുന്നു.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദികളായ ഹൂതികളെ നേരിടുന്നതിനെ സാമ്പത്തികമായും സൈനികമായും സഹായിച്ചുകൊണ്ട്, യെമനിൽ സ്ഥിരതയും സമാധാനാവുമുള്ള ഒരു അന്തരീക്ഷം കൊണ്ടുവരാനായി രാജ്യം നിലകൊള്ളുന്നുവെന്ന് അൽഅവദ് പറഞ്ഞു. പലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ പൂർണമായി നേടുന്നതിനും കിഴക്കൻ ജറൂസലം തലസ്ഥാനമായി അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അവകാശത്തെ പിന്തുണക്കുന്ന രാജ്യത്തിെൻറ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു. മ്യാന്മറിലെ റോഹിങ്ക്യൻ ന്യൂനപക്ഷം അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും വംശീയ വിവേചനത്തെയും അദ്ദേഹം പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.