ആംബുലന്‍സുകൾക്ക് തടസ്സമുണ്ടാക്കുംവിധം പിന്തുടരുന്നത് നിയമലംഘനം
text_fieldsറിയാദ്: രാജ്യത്തെ വിവിധ റോഡുകളിൽ അലാറങ്ങൾ മുഴക്കി ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ സഞ്ചരിക്കുേമ്പാൾ അവക്ക് ശല്യമുണ്ടാകുംവിധം പിന്തുടരുന്നത് നിയമലംഘനമാണെന്ന് ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളും അഗ്നിശമന വാഹനങ്ങളും ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾ പിന്തുടരുന്നത് പിഴ ചുമത്താവുന്ന ട്രാഫിക് ലംഘനമായി കണക്കാക്കും. നിയമലംഘകർക്ക് 500 മുതൽ 900 വരെ റിയാൽ പിഴ ചുമത്തും.
രക്ഷാദൗത്യങ്ങൾ നിർവഹിക്കുന്ന എമർജൻസി വാഹനങ്ങളെ പിന്തുടരുന്നത് അപരിഷ്കൃതമായ പെരുമാറ്റമാണ്. ട്രാഫിക്കിൽ അവർക്ക് മുൻഗണന നൽകണമെന്നും ആളുകളുടെ ജീവൻ രക്ഷിക്കാൻ മാറിക്കൊടുക്കണമെന്നും ട്രാഫിക് അധികൃതർ പൊതുജനങ്ങളോട് പറഞ്ഞു. നിയമം അനുശാസിക്കുന്ന പിഴകൾ പ്രയോഗിച്ച് നിയമലംഘകരെ തടയാനാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പുകളിലൂടെ ട്രാഫിക് വകുപ്പ് ശ്രമിക്കുന്നത്. റോഡപകടങ്ങൾ കുറക്കുന്നതിനും ഉപയോഗിക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനുമാണ് ഈ നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.