പരിസ്ഥിതി സംരക്ഷണത്തിന് അന്താരാഷ്ട്ര സമവായം സഹായകമാകും –ഇന്ത്യൻ പരിസ്ഥിതി മന്ത്രി
text_fieldsദമ്മാം: സൗദി നടപ്പാക്കുന്ന ഹരിത ഉച്ചകോടി പാരിസ്ഥിതിക ബാധ്യതകൾ നിറവേറ്റുന്നതിനുള്ള അന്താരാഷ്ട്ര സമവായത്തിന് പ്രചോദനമാകുമെന്ന് ഇന്ത്യൻ വനം-പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. റിയാദിൽ നടന്ന ഹരിത പശ്ചിമേഷ്യ പദ്ധതി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കാൻ സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതികളെ അദ്ദേഹം അഭിനന്ദിച്ചു. മനുഷ്യരാശിയെ പ്രകൃതിദുരന്തത്തിൽനിന്നും അവരുടെ ആവാസവ്യവസ്ഥ തകരുന്നതിൽനിന്നും സംരക്ഷിക്കേണ്ട അതിശക്തമായ നടപടികൾ ആഗോളാടിസ്ഥാനത്തിൽതന്നെ ൈകക്കൊള്ളേണ്ടതുണ്ട്. കൺവെൻഷൻ ഓൺ ബയേളാജിക്കൽ ഡൈവേഴ്സിറ്റി, യുനൈറ്റഡ് നേഷൻ ഫ്രെയിംവർക് കൺെവൻഷൻ, കൂടാതെ മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള യുനൈറ്റഡ് നേഷൻ കൺെവൻഷൻ ഇതെല്ലാം വേണ്ടതുണ്ട്. ഒാരോ രാജ്യവും അവരുെട വ്യത്യസ്ത ഉത്തരവാദിത്തങ്ങൾെക്കാപ്പം പരിസ്ഥിതി സംരക്ഷണെത്ത ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം ഒാർമിപ്പിച്ചു. കാലവാസ്ഥ വ്യതിയാനം, ൈജവ ൈവവിധ്യ നഷ്ടം, മലിനീകരണം എന്നീ വെല്ലുവിളികളെ ആഗോള പ്രവർത്തനങ്ങളിലുൂടെ മാത്രമേ നേരിടാനാകൂ.
ഇന്ത്യയുെട ഹരിതനയങ്ങൾ സുസ്ഥിര സങ്കൽപങ്ങളിൽ അധിഷ്ഠിതമാെണന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സാമ്പത്തിക വിഷയങ്ങളും പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് മൂന്നിെനയും മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇന്ത്യ നിരവധി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, സുസ്ഥിര ആവാസ വ്യവസ്ഥ എന്നിവ ഇന്ത്യയുടെ പാരിസ്ഥിതിക പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.
ഇതിനകംതെന്ന പുനരുപയോഗിക്കാവുന്ന ഊർജ ലക്ഷ്യം 175 ജിഗാ വാട്ടിൽനിന്ന് 450 ജിഗാ വാട്ടായി ഉയർത്താൻ ഇന്ത്യക്ക് സാധിച്ചു. 2030 ഒാടെ പൂർത്തിയാകുന്ന വനവത്കരണ പരിപാടിയാണ് മറ്റൊന്ന്. നഗരങ്ങളും നദികളും വൃത്തിയാക്കി കൂടുതൽ തെളിമയും വിശുദ്ധിയും ഉള്ളതാക്കി മാറ്റുന്നതാണ് മെറ്റാരു പ്രധാന പരിപാടി.
കൂടാതെ ലീഡർഷിപ് ഗ്രൂപ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ (ലീഡ് ഐ.ടി), ഇൻറർനാഷനൽ സോളാർ അലയൻസ് (ഐ.എസ്.എ), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലൻറ് ഇൻഫ്രാസ്ട്രക്ചർ (സി.ഡി.ആർ.ഐ) എന്നിവ ഇന്ത്യ നേതൃത്വംനൽകുന്ന അന്താരാഷ്ട്ര തലത്തിലുള്ള സംരംഭങ്ങളാണ്.
ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് ഇതുവരെ വലിയതോതിൽ ധനസഹായം ലഭിച്ചിട്ടുണ്ട്. നിലവിൽ തീരുമാനിക്കപ്പെട്ട പാരിസ്ഥിതിക പദ്ധതികൾ പൂർത്തിയാക്കുന്നതിനുവേണ്ടി ധനസമാഹരണത്തിനായി ദേശീയ തലത്തിൽതന്നെ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
നമ്മുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയും നവീകരണവും പ്രയോജനപ്പെടുത്തുന്നതിനുള്ള ആഗോള പൊതുപങ്കാളിത്തമാണ് ആവശ്യം. ഒപ്പം വികസ്വര രാജ്യങ്ങളെ പാരിസ്ഥിതിക പ്രവർത്തനത്തിൽ പങ്കാളികളാക്കുന്നതിനും പ്രകൃതി സംരക്ഷണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക സഹായങ്ങൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.