ഇന്ത്യ മരിക്കാതിരിക്കാൻ നാനാത്വം മരിക്കാതെയിരിക്കണം -ബിനോയ് വിശ്വം
text_fieldsദമ്മാം: ഭാരതത്തിന്റെ ആത്മാവ് അതിെൻറ നാനാത്വമാണെന്നും അത് മനസ്സിലാക്കിയാണ് സമൂഹത്തിെൻറ ആ ബഹുസ്വരതയെ ഇല്ലാതാക്കി, ഭൂരിപക്ഷ മതത്തിെൻറ ഏകത്വത്തിലേക്ക് കൊണ്ടുവരാൻ ജനാധിപത്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യ മരിക്കാതിരിക്കണമെങ്കിൽ ഇന്ത്യൻ സമൂഹത്തിെൻറ നാനാത്വം മരിക്കാതെയിരിക്കണം. അതിനായി പോരാടാൻ പ്രവാസ ഇന്ത്യക്കാരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ദമ്മാമിൽ നവയുഗം കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘നവയുഗസന്ധ്യ 2024’ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് സ്കൂൾ കുട്ടികൾ പങ്കെടുത്ത കളറിങ്, ചിത്രരചന മത്സരങ്ങളോടെയാണ് ‘നവയുഗസന്ധ്യ’ ആരംഭിച്ചത്. വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങളും അരങ്ങേറി. ഫുഡ് ഫെസ്റ്റിവൽ, നവയുഗം വായനവേദിയുടെ പുസ്തകപ്രദർശനം, പ്രവാസി ചിത്രകാരരുടെ ചിത്രപ്രദർശനം, മെഡിക്കൽ ക്യാമ്പ് എന്നിവയും ഒരുക്കിയിരുന്നു.
തുടർന്ന് നാടൻ ചേലുള്ള നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര പ്രവാസലോകത്തിന് വേറിട്ടൊരു അനുഭവമായി. തിരുവാതിരയും മാർഗംകളിയും ക്രിസ്തുമസ്സ് കരോളും ഒപ്പനയും ഗസലും, ശാസ്ത്രീയ, നാടൻ നൃത്തങ്ങളും, ഗാനമേളയും, സിനിമാറ്റിക് നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ അണി നിരന്നു. സുറുമി നസീം, നീതു ശ്രീവത്സൻ എന്നിവർ കലാപരിപാടികൾക്ക് അവതാരകരായി.
സാംസ്കാരിക സദസ്സിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി കാനം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രൻ മെമ്മോറിയൽ അവാർഡ് സത്യൻ മൊകേരി സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പൊന്നാട അണിയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീകുമാർ കായംകുളം ക്യാഷ് അവാർഡ് സമ്മാനിച്ചു. സമ്മാനത്തുകയായ അരലക്ഷം രൂപ ബിനോയ് വിശ്വം, വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതായി പ്രഖ്യാപിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ഇല്യാസ് (യുവ വ്യവസായ സംരംഭകൻ), ജലീൽ കല്ലമ്പലം (സാമൂഹികസേവനം), കെ. വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കായികം) എന്നിവരെയും ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, വിവിധ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ബഷീർ വാരോട് (നവോദയ), അലികുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ബിജു കല്ലുമ്മല (ഒ.ഐ.സി.സി), ഹനീഫ അറബി (ഐ.എം.സി.സി) എന്നിവർ സംസാരിച്ചു. നവയുഗം രക്ഷധികാരി ഷാജി മതിലകം, വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ, ട്രഷറർ സാജൻ കണിയാപുരം, സംഘാടക സമിതി രക്ഷധികാരി ഉണ്ണി മാധവം തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സ്വാഗതവും സംഘാടകസമിതി ചെയർമാൻ ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു. ബിജു വർക്കി, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഷിബുകുമാർ, ദാസൻ രാഘവൻ, ശരണ്യ ഷിബു, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ് മുഹമ്മദ്, സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്, മഞ്ജു അശോക്, അമീന റിയാസ്, മീനു അരുൺ, വിനീഷ്, വർഗീസ്, നന്ദകുമാർ, രാജൻ കായംകുളം, ജോസ് കടമ്പനാട്, രവി ആന്ത്രോട്, നാസർ കടവിൽ, ഹുസൈൻ നിലമേൽ, തമ്പാൻ നടരാജൻ, വിനോദ് കുഞ്ഞ്, അനസ്, ആദർശ്, ഷെന്നി, ലാലു ദിവാകരൻ, ജയേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.