കൂടുതൽ കരുത്തോടെ മുന്നോട്ട്...
text_fieldsസൗദി അറേബ്യ ദേശീയദിനം ഇന്ന് ആചരിക്കുകയാണ്. 1932 സെപ്റ്റംബർ 23ന് സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുൽ അസീസ് രാജാവ് വിവിധ പ്രദേശങ്ങളെ കോർത്തിണക്കി സൗദി അറേബ്യയെന്ന ആധുനിക രാഷ്ട്രം സ്ഥാപിച്ചതിെൻറ സ്മരണ പുതുക്കുകയാണ് ഇന്ന്.
16ാം നൂറ്റാണ്ടിൽ ഉസ്മാനിയ ഖിലാഫത്തിെൻറ കീഴിലായിരുന്ന ഒരു പ്രദേശം വിവിധ സുൽത്താനേറ്റുകളായിരുന്നു. അന്ന് ഏകീകൃത സൗദി അറേബ്യ നിലവിൽ വന്നിരുന്നില്ല. പിന്നീട് 1921ൽ ഖിലാഫത്ത് തകർന്ന് ഏഴാണ്ട് ബിൻ സഉൗദ് നജ്ദിെൻറ രാജാവായി അധികാരത്തിൽ വന്നു.
1925ൽ അദ്ദേഹം ഹിജാസ് കൂടി കീഴടക്കി. അങ്ങനെ നജ്ദിെൻറയും ഹിജാസിെൻറയും ഭരണകാര്യം നിർവഹിച്ചു വരുന്നതിനിടെയാണ് അദ്ദേഹം രണ്ടു പ്രേദശങ്ങൾകൂടി യോജിപ്പിച്ച് 1932ൽ സൗദി അറേബ്യ സ്ഥാപിക്കുന്നത്. നേരത്തേ വിവിധ നാട്ടുരാജ്യങ്ങളായി കഴിഞ്ഞ പ്രദേശങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് അവരുടെ നിയമവ്യവസ്ഥകളെ മാറ്റി വളരെ വ്യവസ്ഥാപിതവും സുസജ്ജവുമായാണ് അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയെന്ന ഏകീകൃത രാഷ്ട്രം സ്ഥാപിക്കുന്നത്.
ഈ ദിനം എല്ലാ വർഷവും ദേശീയ ദിനമായി ആചരിക്കാൻ അബ്ദുല്ല രാജാവാണ് ഉത്തരവിട്ടത്. േലാകത്താകെ ബാധിച്ചിരിക്കുന്ന കോവിഡ് 19െൻറ മഹാമാരിയിൽനിന്ന് സൗദി അറേബ്യയും രക്ഷപ്പെട്ടിട്ടില്ല. ഈ കൊല്ലം ഹജ്ജും പരിമിത സൗകര്യം ഉപയോഗപ്പടുത്തി നടത്തുകയായിരുന്നു. വികസനത്തിെൻറയും പുരോഗതിയുടെയും ബൃഹത്തായ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുകയാണ്. സ്വപ്നപദ്ധതിയായ വിഷൻ 2030 മുന്നേറ്റം തുടരുകയാണ്. ഈ മഹാമാരിയുടെ കഷ്ടപ്പാടിനിടയിലും പിറന്നാളാഘോഷത്തിെൻറ പൊലിമക്ക് മങ്ങേലൽക്കാതെ സൂക്ഷിക്കാൻ സൗദി ഗവൺമെൻറും ജനതയും തയാറെടുത്തിരിക്കുകയാണ്. േലാകത്ത് വിവിധയിനം ഉൗർജസ്രോതസ്സുകളാൽ അനുഗൃഹീതവും പ്രകൃതിവിഭവങ്ങളാൽ സമ്പന്നവുമാണ് ഈ രാഷ്ട്രം
എണ്ണ കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന സൗദി അറേബ്യ വിശാലമായ മരുഭൂപ്രദേശങ്ങളെ കാർഷികാഭിവൃദ്ധിയിലൂടെ സമ്പൽസമൃദ്ധിയുടെ മലർവാടികളാക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ. എണ്ണ വറ്റിയാൽ പോലും തങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ദൃഢനിശ്ചയത്തിെൻറ പൊരുളാണ് കാർഷികാഭിവൃദ്ധി.
അധ്വാനശീലം വളർത്തിയെടുത്ത് യുവശക്തിയെ നിർമാണ രംഗത്ത് കർമനിരതരാക്കാനുള്ള പദ്ധതികൾ പലതും ആരംഭിച്ചുകഴിഞ്ഞു. നിതാഖാത് നടപ്പാക്കിയത് അതിലൊന്ന് മാത്രമാണ്. തൊഴിൽ മേഖലയെ ശുദ്ധീകരിക്കുന്നതിലൂടെ തൊഴിൽ വിപ്ലവത്തിനാണ് സൗദി ഗവൺമെൻറ് തുടക്കമിട്ടത്. പുതിയ വ്യവസായ സംരംഭങ്ങളും വാണിജ്യ മേഖലകളും കയറ്റിറക്കുമതിയും പതിന്മടങ്ങ് വർധിപ്പിക്കാനുള്ള പദ്ധതിയാണ് സൗദി അറേബ്യ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സൗദി അറേബ്യയിലാണെന്നാണ് കണക്കുകൾ പറയുന്നത്.എല്ലാനിലയിലും ലോകത്തിെൻറ ഒന്നാം നിരയിലേക്കുയരാൻ വെമ്പുന്ന രാഷ്ട്രത്തിെൻറ അഭീഷ്ടസിദ്ധിക്ക് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ദീർഘദർശിത്വമുള്ള കരുത്തുറ്റ നേതൃത്വം തുണയേകും. 90ാം പിറന്നാൾ സുദിനത്തിൽ മുഴുവൻ രാജ്യവാസികൾക്കും ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.