അപൂർവ ഫാൽക്കൺ ലേലത്തിൽ വിറ്റുപോയത് റെക്കോഡ് വിലക്ക്
text_fieldsജുബൈൽ: അറേബ്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട പ്രാപ്പിടിയൻ പക്ഷികളിൽ (ഫാൽക്കൺ) അപൂർവയിനത്തിൽപെട്ട ഒന്ന് ലേലത്തിൽ വിറ്റുപോയത് റെക്കോഡ് വിലക്ക്.
റിയാദിനുസമീപം മൽഹമിൽ സൗദി ഫാൽക്കൺസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഫാൽക്കൺ മേളയിൽ നടന്ന ലേലത്തിലാണ് 2.7 ലക്ഷം റിയാലിന് വിറ്റുേപായത്. ലോകത്തിെൻറ പലഭാഗങ്ങളിൽനിന്നുള്ള ഫാൽക്കൺ പ്രേമികൾ പങ്കെടുത്ത ലേലത്തിൽ സൗദി പൗരെൻറ ഉടമസ്ഥതയിലുള്ള പക്ഷിയാണ് ഇത്രയും വലിയ തുകക്ക് വിറ്റുപോയത്.
അൽ ആരാദിയുടെ ഫാമിൽ വളർത്തിയ ഈ പ്രാപ്പിടിയന്‍ 1105 ഗ്രാം ഭാരവും 17 ഇഞ്ച് നീളവും16 ഇഞ്ച് വീതിയുമുണ്ട്. സൗദി ഫാൽക്കണർ മുനീർ അൽ അയഫിയാണ് ഇത്രയും വലിയ തുകക്ക് പരുന്തിനെ സ്വന്തമാക്കിയത്.
ഏറ്റവും മനോഹരമായ പ്രാപ്പിടിയെൻറ ഉടമക്ക് മൂന്നു ലക്ഷം റിയാൽ സമ്മാനം ലഭിക്കുന്ന 'ഫാൽക്കൺ സൗന്ദര്യമത്സര'ത്തിൽ ഈ പക്ഷിയെ പങ്കെടുപ്പിക്കുമെന്ന് മുനീർ പറഞ്ഞു. തങ്ങൾ കുടുംബപരമായി പാരമ്പര്യ പ്രാപ്പിടിയൻ വളർത്തുകാരാണെന്നും മുനീർ അൽ അയാഫി വ്യക്തമാക്കി.
സൗദി അറേബ്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ ഫാൽക്കണർമാരെയും ആകർഷിക്കാനായി ഈ വർഷം മൽഹമിലെ മേളയിൽ നടക്കുന്ന മേളയിൽ 14 രാജ്യങ്ങളിൽനിന്നുള്ള മുൻനിര ബ്രീഡർമാരുടെ കൂടിച്ചേരൽ സെപ്റ്റംബർ അഞ്ചു വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.