ഉംറക്കും മദീന സന്ദർശനത്തിനും 'ഇഅ്തമർനാ' ആപ്പിൽ അനുമതി നേടണം
text_fieldsബുറൈദ: ഉംറ നിർവഹിക്കുന്നതിനും മദീന സന്ദർശനത്തിനും അനുമതി ലഭിക്കാൻ തീർഥാടകരും ഉംറ ഗ്രൂപ്പുകളും അപേക്ഷ സമർപ്പിക്കേണ്ടത് 'ഇഅ്തമർനാ' ആപ്ലിക്കേഷൻ വഴി. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള ഈ ആപ്പിലൂടെ ആഭ്യന്തര, വിദേശ തീർഥാടകർക്ക് ഉംറക്കുള്ള അനുമതി കരസ്ഥമാക്കാം. ഈ വർഷത്തെ3 ഹജ്ജ് പൂർത്തീകരണത്തിന് ശേഷമുള്ള പുതിയ ഉംറ സീസൺ ഈ മാസം 30ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. രാജ്യത്തിന് പുറത്തുനിന്ന് വരുന്ന തീർഥാടകർക്ക് വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ജൂലൈ 14 മുതൽ സ്വീകരിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി.
വിദേശ തീർഥാടകർക്കും പുതിയ ഹിജ്‌റ വർഷാരംഭം മുതൽ ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാനും കഴിയും. ഉംറ വിസയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മന്ത്രാലയത്തിന്റെ ലിങ്ക് സന്ദർശിക്കുന്നതിലൂടെ ലഭിക്കും (https://haj.gov.sa/ar/InternalPages/Umrah). മന്ത്രാലയം നടപ്പാക്കുന്ന ആരോഗ്യ സേവനങ്ങളുടെ സംയോജിത നിർവഹണത്തിനും തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും കണക്കിലെടുത്തുമാണ് വാക്സിനേഷൻ രേഖകൾ കൂടി ഉൾപ്പെട്ട ആപ് സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.