ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ വിദേശ കമ്പനികൾക്ക് നിയന്ത്രണം
text_fieldsജിദ്ദ: സൗദി അറേബ്യയില്‍ ചില്ലറ മൊത്ത വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിലിെൻറ നിർദേശം. രാജ്യത്തെ ചില്ലറ മൊത്ത വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളെയും ഏജൻറുമാരെയും നിയന്ത്രിക്കാനാണ് നിർദേശം. ഇതിനാവശ്യമായ നയരേഖ തയാറാക്കുന്നതിന് നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാണിജ്യ മന്ത്രാലയത്തിെൻറയും ജനറല്‍ കോമ്പറ്റീഷന് അതോറിറ്റിയുടെയും എകോപനം സാധ്യമാക്കി പോളിസി രൂപപ്പെടുത്താനാണ് നീക്കം. രാജ്യത്ത് വില്പന നടത്തുന്ന ഉല്പന്നങ്ങളുടെ കമീഷന് നിരക്കുകള്‍, വില്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പ്രാദേശിക അന്തര്‍ദേശീയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ കഴിയണം. സംരംഭങ്ങള്‍ വഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍സാധ്യതകളും ബിസിനസ് മോഡലുകളും ഒരുക്കാന്‍ സാധിക്കും. മന്ത്രാലയം ഇതിനാവശ്യമായ പഠനങ്ങളും ഗവേഷണങ്ങളും പിന്തുണയും ഒരുക്കണമെന്നും കൗണ്‍സില്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.