Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശ ഉംറ തീർഥാടകർ...

വിദേശ ഉംറ തീർഥാടകർ വലിയ തുകകളും ആഭരണങ്ങളും കൊണ്ടുവരരുത്​ -മന്ത്രാലയം

text_fields
bookmark_border
hajj-umrah
cancel

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന്​ ഉംറക്ക്​ വരുന്നവർ​ വലിയ തുകകളോ ആഭരണങ്ങളോ കൊണ്ടുവരരുതെന്ന്​ നിർദേശം. വിദേശത്ത്​ നിന്ന്​ വരു​േമ്പാൾ കൂടുതൽ സാധനങ്ങൾ കൂടെ കൊണ്ടുവരുന്നത്​​ ഒഴിവാക്കണമെന്ന നിർദേശത്തോട​പ്പമാണ്​ ഹജ്ജ്​-ഉംറ മന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്​.

സാമ്പത്തിക തട്ടിപ്പ്​,​ മോഷണം എന്നിവ കരുതിയിരിക്കണം. ആവശ്യമായ മുൻകരുതൽ എടുക്കണം​. വിദേശ തീർഥാടകർ 60,000 റിയാലിൽ കൂടുതൽ കരുതുന്നതും സ്വർണക്കട്ടി, രത്നക്കല്ലുകൾ, പൊതുവെ വിലയേറിയ ലോഹങ്ങൾ എന്നിവ കൊണ്ടുവരുന്നതും​ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ ബാങ്കിങ്​ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂ. ബാങ്ക് കാർഡ് വിവരങ്ങൾ വെളിപ്പെടുത്താനോ അജ്ഞാത ഉറവിടങ്ങളിലേക്ക് ഫണ്ട് കൈമാറാനോ പാടില്ല. പണമടയ്ക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ലിങ്കുകൾ പരിശോധിക്കുകയും വേണം​. അജ്ഞാത സന്ദേശങ്ങളും ലിങ്കുകളും അവഗണിക്കുക, സംശയമോ തട്ടിപ്പോ ഉണ്ടായാൽ ബാങ്കിനെയും അധികാരപ്പെട്ട അധികാരികളെയും അറിയിക്കുക എന്നിവയും മന്ത്രാലയ നിർദേശത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimsMinistry
News Summary - Foreign Umrah pilgrims should not bring large sums of money and jewellery-Ministry
Next Story