Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിദേശ ഉംറ വിസ നടപടികൾ...

വിദേശ ഉംറ വിസ നടപടികൾ ആരംഭിച്ചു; ആദ്യം നൽകിയത്​ ഇറാഖിൽ നിന്നുള്ള സംഘത്തിന്​

text_fields
bookmark_border
വിദേശ ഉംറ വിസ നടപടികൾ ആരംഭിച്ചു; ആദ്യം നൽകിയത്​ ഇറാഖിൽ നിന്നുള്ള സംഘത്തിന്​
cancel

ജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക്​ വിസകൾ നൽകുന്നത്​ ആരംഭിച്ചു. ഹജ്ജ്​ ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ഇറാഖിൽ നിന്നുള്ള ഒരു ​സംഘത്തിനാണ്​ ആദ്യമായി വിസകൾ നൽകിയത്​. അടുത്ത ദിവസങ്ങളിലായി അവർ പുണ്യഭൂമിയിലെത്തും. നിശ്ചിത ഷെഡ്യൂൾ അനുസരിച്ചും ഉംറക്ക് വരുന്നതിനു അനുവദിച്ച രാജ്യങ്ങൾക്കുള്ള പൊതു മാർഗനിർദേശങ്ങൾക്ക്​ അനുസൃതമായും വിസ നൽകുന്ന പ്രക്രിയ തുടരുമെന്നും ഹജ്ജ്​ മന്ത്രാലയം പറഞ്ഞു.

ആഗസ്​റ്റ്​ ഒമ്പത്​ മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരെത്തുമെന്ന്​ കഴിഞ്ഞ ദിവസം ഹജ്ജ്​, ഉംറ മന്ത്രാലയ വക്താവ്​ പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രഖ്യാപിച്ച പ്രകാരമായിരിക്കും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക്​ പ്രവേശനാനുമതി നൽകുക. വാക്​സിനെടുത്തിരിക്കുക, 18 വയസ്സിനു മുകളിലുള്ളവരായിരിക്കുക എന്നതാണ്​ വിദേശ തീർഥാടകർക്ക്​ നിശ്ചയിച്ച നിബന്ധനകളിൽ പ്രധാനപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah visa
News Summary - Foreign Umrah visa process begins; The first was given to a group from Iraq
Next Story