ജിദ്ദയിലെ ഹൂതി ആക്രമണ വിഡിയോ പ്രചരിപ്പിച്ച വിദേശി അറസ്റ്റിൽ
text_fieldsജിദ്ദ: വെള്ളിയാഴ്ച വൈകീട്ട് ജിദ്ദയിലെ അരാംകൊ പെട്രോളിയം ഉൽപന്ന വിതരണകേന്ദ്രത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന്റെ വിഡിയോ ചിത്രീകരിക്കുകയും നടപടിയെ മഹത്ത്വവത്കരിക്കുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്ത വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. യമൻ പൗരനാണ് പിടിയിലായത്. വിഡിയോ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്നാപ്ചാറ്റിലെ അക്കൗണ്ട് വഴിയാണ് ഇയാൾ യമൻ പൗരനാണെന്ന് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായും മന്ത്രാലയം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.