സംസമെന്ന പേരിൽ പച്ചവെള്ള വിൽപന: വിദേശികൾ പിടിയിൽ
text_fieldsറിയാദ്: സംസം വെള്ളമെന്ന പേരിൽ പച്ചവെള്ളം വിൽപന നടത്തിയ വിദേശികൾ റിയാദിൽ പിടിയിലായി. തട്ടിപ്പിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് റിയാദ് മുനിസിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. ഈ മേഖല പരിശോധക സംഘം സീൽ ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം. റിയാദിൽ ഒരു കെട്ടിടത്തിനകത്ത് ബോട്ടിലിങ് പ്ലാൻറ് കണ്ടെത്തുകയായിരുന്നു. സാധാരണ വെള്ളം സംസം ലേബലൊട്ടിച്ച കുപ്പിയിൽ നിറക്കുന്നതാണ് രീതി. ശേഷം റോഡരികിൽ കൊണ്ടുപോയി വിൽപന നടത്തും. വിദേശികളാണ് പ്ലാൻറ് നടത്തിയിരുന്നത്. ഇവരെ പിടികൂടി പൊലീസിന് കൈമാറി. ബോട്ടിലുകളും പിടിച്ചെടുത്തു.
തീർഥാടകരെ ചൂഷണം ചെയ്ത സംഘത്തെ നിയമനടപടിക്ക് കൈമാറും. മക്കയിലെ പുണ്യ ജലമാണ് സംസം. സംസം കിണറിൽനിന്നും നേരിട്ട് ശേഖരിക്കുന്ന വെള്ളം മക്കയിലെ പ്ലാൻറ് വഴിയാണ് വിതരണത്തിനെത്തിക്കുന്നത്. സംസം വെള്ളം ആർക്കും മക്കയിലും മദീനയിലും ആവശ്യാനുസരണം സ്വീകരിക്കാം. മക്കയിൽ നിന്നും വിദൂര മേഖലകളിലേക്ക് അഞ്ചു ലിറ്റർ വെള്ളത്തിെൻറ തുകയായ അഞ്ചു റിയാൽ മാത്രമാണ് സംസം വെള്ളത്തിനും ഈടാക്കുന്നത്. അടുത്തകാലത്തായി ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് തെരഞ്ഞെടുത്ത മാളുകൾ വഴിയും സംസം വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.