വിദേശത്തുള്ളവർക്ക് ഒാൺലൈനായി ഇഖാമ പുതുക്കാം, റീഎൻട്രി കാലാവധി നീട്ടാം
text_fieldsജിദ്ദ: സൗദി തൊഴിൽവിസയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൗദി ജവാസത്തിെൻറ (പാസ്പോർട്ട് വിഭാഗം) അബ്ഷീർ ഒാൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും.
ജവാസത്ത് സാേങ്കതിക വിഭാഗം ഉപമേധാവി ജനറൽ ഖാലിദ് അൽസൈഹാൻ അറിയിച്ചതാണ് ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത് ഒാഫിസിൽ നേരിട്ട് ഹാജരാവാതെതന്നെ സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് സേവനങ്ങൾ അബ്ഷിർ വഴി നേടാനാവും. അവധിക്ക് നാടുകളിൽ പോയവർക്ക് അവിടെ കഴിഞ്ഞുകൊണ്ടുതന്നെ ഇഖാമ പുതുക്കാനും റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാനും കഴിയും.
നേരേത്ത ഇത് സാധ്യമായിരുന്നില്ല. പ്രവാസികളുടെ ആശ്രിതരുടെ വിസകൾ പുതുക്കിയിരുന്നതും ജവാസത്ത് ഒാഫിസുകളിൽ നേരിട്ട് ഹാജരായി ആയിരുന്നു. എന്നാൽ, അബ്ഷീർ വന്നതോടെ ഒാൺലൈനിൽ നടത്താനാവും. അബ്ഷീറിൽ ഉൾപ്പെടുത്തിയ പുതിയ സർവിസുകളുടെ ഉദ്ഘാടനം സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് കഴിഞ്ഞദിവസം വെർച്വലായി നടന്ന ചടങ്ങിൽ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.