വനം മന്ത്രി ഉടൻ രാജിവെക്കണം –കെ.എം.സി.സി
text_fieldsജിദ്ദ: വയനാട് ജില്ലയിലെ വന്യമൃഗ അക്രമണങ്ങൾ കാരണം നിരന്തരം ആളുകൾ മരിക്കാനിടയായ ധാർമിക ഉത്തരവാദ്യത്തം ഏറ്റെടുത്ത് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉടനെ രാജിവെക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട്ടിൽ നിന്ന് ഗൾഫിലേക്കു വരുന്ന യാത്രക്കാർക്ക് പ്രതീക്ഷിക്കാതെ ചുരത്തിലുണ്ടാകുന്ന ബ്ലോക്ക് കാരണം യാത്ര മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. വയനാട്ടിലേക്കുള്ള ചുരമില്ലാത്ത റോഡ് എന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ സംവിധാനം ഉടനെ യാഥാർഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവിശ്യപ്പെട്ടു.
കെ.എം സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റസാക്ക് അണക്കായി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശിഹാബ് പേരാൽ, വൈസ് പ്രസിഡന്റുമാരായ മൂസ്സ ചീരാൽ, നൗഷാദ് നെല്ലിയംബം, നാസർ നായിക്കട്ടി, എക്സിക്യൂട്ടീവ് അംഗളായ ബീരാൻ കുട്ടി കൽപ്പറ്റ, ഉബൈദ് കണിയാമ്പറ്റ, നിസാർ വെങ്ങപ്പള്ളി, സുബൈർ കുഞ്ഞോം, ഷൗക്കത്ത് ചീരാൽ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ സ്വാഗതവും സെക്രട്ടറി ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.