അഭിപ്രായഭിന്നതകൾ മറന്ന് സമസ്തയെ ശക്തിപ്പെത്തുക -ബി.എസ്.കെ. തങ്ങൾ
text_fieldsമക്ക: നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശക്തിപ്പെടുത്താൻ ഓരോ സമസ്ത പ്രവർത്തകനും മുന്നിട്ടിറങ്ങണമെന്ന് റഷീദിയ്യ അറബിക് കോളേജ് വർക്കിങ് പ്രസിഡന്റും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്മായ ബി.എസ്.കെ തങ്ങൾ പറഞ്ഞു.
മക്ക എസ്.ഐ.സി അസീസിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വർഷത്തെ പാരമ്പര്യമുള്ളപ്രസ്ഥാനമാണ് സമസ്ത കേരള.
മുസ്ലിംകളുടെ ദീനീ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. എല്ലാ ഭിന്നതകളും മാറ്റി വെച്ച് എല്ലാ പ്രവർത്തകരും സമസ്തയെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുഞ്ഞാപ്പ പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
അസീസിയ എസ്.ഐ.സിയുടെ ഉപഹാരം കെ.എം.സി.സി സൗദി നാഷനൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം ഹാരിസ് പെരുവള്ളൂർ ബി.എസ്.കെ തങ്ങൾക്ക് കൈമാറി. എം.സി നാസർ മൂസ, നാസർ വക്കാട്, അസൈൻ എന്നിവർ സംസാരിച്ചു. അസീസ് മാവൂർ സ്വാഗതവും റാഫി ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.