Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയ പ്രസിഡന്റ്...

ദേശീയ പ്രസിഡന്റ് പദവിയുടെ മഹത്ത്വം വിസ്മരിക്കുന്നു -സൗദി ഐ.എം.സി.സി

text_fields
bookmark_border
ദേശീയ പ്രസിഡന്റ് പദവിയുടെ മഹത്ത്വം വിസ്മരിക്കുന്നു -സൗദി ഐ.എം.സി.സി
cancel

ജി​ദ്ദ: ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന ഘ​ട​ക​ത്തെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി അ​പ​ല​പ​നീ​യ​വും ധി​ക്കാ​ര​വു​മാ​ണെ​ന്ന് സൗ​ദി ഐ.​എം.​സി.​സി. പാ​ർ​ട്ടി​യി​ൽ രൂ​പ​പ്പെ​ട്ട ഗ്രൂ​പ്പി​സ​ത്തി​ന് കാ​ല​ങ്ങ​ളാ​യി ആ​ശീ​ർ​വാ​ദം ന​ൽ​കി പാ​ർ​ട്ടി​യെ ത​ൽ​പ​ര​രു​ടെ കൈ​ക​ളി​ൽ ഏ​ൽ​പി​ക്കാ​നു​ള്ള ക​ഠി​നാ​ധ്വാ​നം പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. മ​ഹാ​നാ​യ മെ​ഹ​ബൂ​ബ് മി​ല്ല​ത്ത് ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് ഇ​രു​ന്ന സീ​റ്റി​ൽ ഇ​രു​ന്നാ​ണ് ഇ​ത്ത​രം അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഭി​ന്നി​പ്പ് ഒ​ഴി​വാ​ക്കി ര​ഞ്ജി​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ രൂ​പ​പ്പെ​ട്ടു​വ​രു​മ്പോ​ഴെ​ല്ലാം അ​സ്വ​സ്ഥ​നാ​വു​ന്ന മു​ഹ​മ്മ​ദ് സു​ലൈ​മാ​ന്‍ എ​ല്ലാ മാ​ന്യ​ത​ക​ളും കാ​റ്റി​ൽ​പ​റ​ത്തി ദേ​ശീ​യ സ​മി​തി എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന ഒ​ന്ന​ര മ​ണി​ക്കൂ​ർ മീ​റ്റി​ങ്ങി​ലൂ​ടെ കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ൾ മു​ഴു​വ​ൻ ത​ന്റെ താ​ൽ​പ​ര്യ​ക്കാ​രു​ടെ പ്രീ​തി​ക്കു​വേ​ണ്ടി പി​രി​ച്ചു​വി​ട്ടു​കൊ​ണ്ട് ഈ ​പ്ര​സ്ഥാ​ന​ത്തി​ന്റെ മ​ഹി​ത​മാ​യ ഒ​രു രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തെ​യാ​ണ് പി​ച്ചി​ച്ചീ​ന്തി​യ​ത്.

പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ഒ​രു വ്യ​വ​സ്ഥ​യും പാ​ലി​ക്കാ​തെ ഒ​രു ടീ​മി​നെ ത​ട്ടി​ക്കൂ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം എ​ന്ന വി​ശേ​ഷ​ണം ന​ൽ​കി സ്വ​യം പ്ര​സി​ഡ​ന്റാ​യി കാ​ല​ങ്ങ​ളാ​യി ഈ ​പ്ര​സ്ഥാ​ന​ത്തെ എ​ല്ലാ​യ്പോ​ഴും പ്ര​തി​സ​ന്ധി​യി​ലാ​ക്കി മ​റ്റാ​ർ​ക്കോ കൊ​ടു​ത്ത വാ​ക്ക് നി​റ​വേ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​രം ത​രം​താ​ണ ഇ​ട​പെ​ട​ലി​ലൂ​ടെ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. ഏ​റ്റ​വും മു​സ്‍ലിം പ്രാ​തി​നി​ധ്യ​മു​ള്ള സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​നി​ന്ന് മൂ​ന്നു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​പ്പോ​ലും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി സം​ഘ​ട​ന സം​വി​ധാ​ന​മു​ള്ള​യി​ട​ത്തെ​ല്ലാം മ​റ്റാ​രു​ടെ​യോ അ​ജ​ണ്ട നി​റ​വേ​റ്റു​ന്ന രീ​തി കു​റെ​ക്കാ​ല​ങ്ങ​ളി​ലാ​യി തു​ട​രു​ക​യാ​ണ്. വ​ള​രെ ന​ല്ല സം​ഘ​ട​ന സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട്ടി​ലെ നാ​ശം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ ശേ​ഷം ഇ​പ്പോ​ൾ അ​ദ്ദേ​ഹം കേ​ര​ള സം​വി​ധാ​ന​ത്തെ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ്ര​ഫ. എ.​പി. അ​ബ്ദു​ൽ വ​ഹാ​ബി​നു പി​ന്നി​ൽ അ​ണി​നി​ര​ക്കും. വ​ഹാ​ബി​ന്റെ തു​ട​ർ​നീ​ക്ക​ങ്ങ​ൾ​ക്കു സൗ​ദി ഐ.​എം.​സി.​സി പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സൗ​ദി ഐ.​എം.​സി.​സി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് എ.​എം. അ​ബ്ദു​ല്ല​ക്കു​ട്ടി, സ​യ്യി​ദ് ഷാ​ഹു​ൽ ഹ​മീ​ദ് (ജി.​സി.​സി ട്ര​ഷ​റ​ർ), നാ​സ​ർ കു​റു​മാ​ത്തൂ​ർ (സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ), മു​ഫീ​ദ് കൂ​രി​യാ​ട​ൻ (ഓ​ർ​ഗ. സെ​ക്ര.), വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ.​കെ. ബ​ഷീ​ർ, അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി അ​ബ​ഹ, ക​രീം മൗ​ല​വി ക​ട്ടി​പ്പാ​റ, മ​ൻ​സൂ​ർ വ​ണ്ടൂ​ർ ജി​ദ്ദ, യൂ​നു​സ് മൂ​ന്നി​യൂ​ർ അ​ൽ​ഖു​റ​യാ​ത്ത്, അ​ബ്ദു​ൽ ക​രീം പ​യ​മ്പ്ര, നൗ​ഷാ​ദ് മാ​ര്യാ​ട് മ​ക്ക (സെ​ക്ര​ട്ട​റി​മാ​ർ), മൊ​യ്‌​തീ​ൻ ഹാ​ജി തി​രൂ​ര​ങ്ങാ​ടി, എ.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ (ജി​ദ്ദ), ഫാ​സി​ൽ (റി​യാ​ദ്), എ.​പി. മു​ഹ​മ്മ​ദ്കു​ട്ടി (റി​യാ​ദ്), ഒ.​സി. ന​വാ​ഫ് (ദ​മ്മാം), ന​ജ്മു​ദ്ദീ​ൻ മു​ക്ക​ൻ (അ​ൽ ഖോ​ബാ​ർ), അ​ബ്ദു​ൽ റ​സാ​ഖ് പ​ട​നി​ലം (ഖ​ത്വീ​ഫ്), ഹം​സ കാ​ട്ടി​ൽ (ജു​ബൈ​ൽ), ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി (ജി​ദ്ദ) എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imcc
News Summary - Forgets the glory of national presidency - Saudi IMCC
Next Story