ആട്ടവും പാട്ടുമായി ഗെയിംസിന് ഔപചാരിക ഉദ്ഘാടനം
text_fieldsറിയാദ്: പ്രശസ്ത ഡിസ്ക് ജോക്കി സ്നേക്കിന്റെ ഡിജെ പരിപാടിയോടെ തിങ്കളാഴ്ച റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഈ വർഷത്തെ സൗദി ഗെയിംസിന് ഔപചാരിക തുടക്കമായി. ഇതിന് മുന്നോടിയായി റിയാദ് ഗവർണർ ദീപശിഖ ഏറ്റുവാങ്ങി. ഞായറാഴ്ചയാണ് വിവിധ അത്ലറ്റ് മത്സരങ്ങൾ ആരംഭിച്ചത്.
റിയാദിൽ 31 ഇടങ്ങളിലാണ് വിവിധ മത്സരങ്ങൾ നടക്കുന്നത്. വോളിബാൾ, ബാസ്കറ്റ്ബാൾ, ടെന്നിസ്, ബാഡ്മിൻറൺ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി 53 ഇനങ്ങളിലായി 6000 അത്ലറ്റുകളാണ് മത്സരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും സ്വർണമെഡലിനൊപ്പം 10 ലക്ഷം റിയാലും വെള്ളിക്കൊപ്പം മൂന്നു ലക്ഷം റിയാലും വെങ്കലത്തോടൊപ്പം ഒരു ലക്ഷം റിയാലുമാണ് സമ്മാനമായി ലഭിക്കുന്നത്. 2022ലാണ് ആദ്യമായി രാജ്യത്ത് ദേശീയ ഗെയിംസ് നടക്കുന്നത്. ഇത് രണ്ടാം വർഷമാണ്. കഴിഞ്ഞ വർഷം ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഡിസ്ക് ജോക്കി ഡേവിഡ് ഗുട്ടയുടെ ഡിജെ പരിപാടിയാണ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.