യാംബു മുൻ പ്രവാസി കളത്തിങ്ങൽ അബ്ദുൽ ജലീൽ നാട്ടിൽ നിര്യാതനായി
text_fieldsയാംബു: ദീർഘകാലം സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കരുവൻതിരുത്തി, പുളിക്കൽതാഴം കളത്തിങ്ങൽ അബ്ദുൽ ജലീൽ (49) ആണ് വ്യാഴാഴ്ച്ച രാവിലെ മരിച്ചത്. യാംബു, അൽ വജ്ഹ് എന്നിവിടങ്ങളിൽ ഒന്നര പതിറ്റാണ്ട് കാലം ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൽ ജലീൽ 'ബിൻസാഗർ' കമ്പനിയിൽ സെയിൽസ് വകുപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെ നാലു വർഷങ്ങൾക്കു മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയത്.
യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, കെ.എം.സി.സി എന്നീ സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തകനായിരുന്നു. യാംബുവിലെ കരുവന്തിരുത്തി സോഷ്യൽ വെൽഫെയർ അസോസിയേഷൻ (കിസ്‌വ), നാട്ടിലെ സൗദി പ്രവാസി കൂട്ടായ്‌മ എന്നീ സംഘടനകളുടെ മുഖ്യ ഭാരവാഹിയായിരുന്നു.
പരേതനായ കളത്തിങ്ങൽ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: ആയിഷുമ്മ. ഭാര്യ: സാഹിറ. മക്കൾ : മുഹമ്മദ് മിഷാൽ, ആയിഷ ഹിബ. സഹോദരങ്ങൾ: സൈതലവി എന്ന ബാവ (മുൻ യാംബു പ്രവാസി), സുഹ്‌റാബി, സുബൈദ, സഫിയ,സക്കീന, സാഹിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.